അവസരങ്ങളും കിട്ടി. വിജയ് ടി.വിയുടെ അവാര്‍ഡും എനിക്കാണ് ലഭിച്ചത്. ഈ അവാര്‍ഡ് എനിക്ക് സമ്മാനിക്കാന്‍ എത്തിയത്
റഹ്‌മാനായിരുന്നു....
ജീവിതത്തില്‍ അനുദിനം അനുഭവിക്കുന്ന ദൈവാനുഭവങ്ങള്‍ നിരവധിയാണ്. എന്നാല്‍ എന്നെ ആദ്യന്തം അത്ഭുതപ്പെടുത്തിക്കൊണ്ട് സംഭവിക്കുന്ന ചില കാര്യങ്ങള്‍ വിശകലനം ചെയ്യുക അസാധ്യമാണ്. ഈയിടെ ഉണ്ടായ ഒരനുഭവം പറയാം.
ഓസ്‌കര്‍ ജേതാവായ സംഗീതസംവിധായകന്‍ റഹ്‌മാന്‍ `വിണ്ണൈ താണ്ടി വരുവായ്' എന്ന തമിഴ് സിനിമയ്‌ക്കുവേണ്ടി ഒരു പാട്ടുപാടാന്‍ ക്ഷണിച്ചു. റഹ്‌മാനുമായി നേരിട്ട് പരിചയം ഇല്ലായിരുന്നു. ഞാന്‍ മദ്രാസിലെത്തി, ആ കാംക്ഷയുടെ നിമിഷങ്ങളായിരുന്നു. റെക്കോഡിംഗ് രാത്രിയിലാണ്. അതുവരെ ഞാന്‍ അടുത്തൊരു ദേവാലയത്തിലിരുന്ന് പ്രാര്‍ത്ഥിച്ചു. `ദൈവമേ, ഞാന്‍ പ്രതീക്ഷിക്കാത്ത ഒരവസരമാണ് നീ എനിക്ക് നല്‍കിയിരിക്കുന്നത്. ഇത് നിന്റെ മഹത്വത്തിന് കാരണമാക്കണമേ.'
റെക്കോഡിംഗ് കഴിഞ്ഞപ്പോള്‍ ഞാന്‍ റഹ്‌മാനോടു ചോദിച്ചു. ``എന്തുകൊണ്ടാണ് ഈ പാട്ടു പാടാന്‍ എന്നെ വി ളിച്ചത്?'' അദ്ദേഹത്തിന്റെ മറുപടി വി ചിത്രമായിരുന്നു. അദ്ദേഹം പറഞ്ഞു, `ഈ പാട്ട് സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സിനിമയുടെ ഡയറക്‌ടര്‍ക്ക് ഈ പാട്ടിനെക്കുറിച്ച് യാതൊരറിവുമില്ല. ഈയിടെ ഞാന്‍ യു.എസില്‍ പോ യപ്പോള്‍ അവിടെവച്ച് വെസ്റ്റേണ്‍ ബ്ലൂ സ് എന്ന സംഗീതശാഖയില്‍പ്പെട്ട ഒരു പ്രത്യേക മ്യൂസിക് കേള്‍ക്കാന്‍ ഇടയായി. അതില്‍നിന്നാണ് ഇങ്ങനെയൊരു പാട്ടിനെക്കുറിച്ച് ചിന്തിക്കാന്‍ ഇടയായത്. അത് നമ്മുടെ ഹിന്ദുസ്ഥാനി സം ഗീതത്തിലെ `ഭാഗ്യശ്രീ' എന്നൊരു രാ ഗവും ചേര്‍ത്ത് ഇങ്ങനെ ഒരു പാട്ട് ക്രമപ്പെടുത്തുകയായിരുന്നു. പാടാന്‍ ര ണ്ടുപേരുടെ പേരാണ് എന്റെ മനസില്‍ വന്നത്. അതില്‍ ഒരാള്‍ ഇപ്പോള്‍ അമേരിക്കയിലാണ്. എന്നാല്‍ `അല്‍ഫോ ന്‍സ്' തന്നെ പാടണം എന്നത് ഒരുറച്ച തീരുമാനമായപ്പോള്‍ മറ്റേയാളുമായി ഞാന്‍ ബന്ധപ്പെട്ടുപോലുമില്ല''. ഇതുകേട്ട ഞാന്‍ പ്രതികരിച്ചത് ``അത് ദൈ വ നിശ്ചയമായിരുന്നു'' എന്നാണ്.
പിന്നീടു ഞാന്‍ ഈ ചിത്രത്തെക്കുറിച്ച് അന്വേഷിച്ചു. അപ്പോള്‍ മനസിലാക്കാന്‍ കഴിഞ്ഞത് ഗൗതം മേനോന്‍ സംവിധാനം ചെയ്‌ത ചിത്രം നാലു പാട്ടുകള്‍ ഉള്‍പ്പെടുത്തി ചിത്രീകരണം പൂര്‍ത്തിയാക്കി, യു.കെയിലെ ഒരു തിയറ്ററില്‍ അതിന്റെ ഓഡിയോ റിലീസിങ്ങ് ദിവസവും നിശ്ചയിച്ചുവെന്നാണ്. എ നിക്കല്‌പം നിരാശ തോന്നി എന്റെ പാ ട്ട് വെളിച്ചം കാണില്ലല്ലോ. എന്നാല്‍ ഒ ന്നുരണ്ടു ദിവസം കഴിഞ്ഞ് സിനിമയു ടെ ഡയറക്‌ടര്‍ എന്നെ വിളിച്ച് പാട്ടുകേട്ടെന്നും നന്നായിരിക്കുന്നുവെന്നും പറഞ്ഞു. കൂടാതെ റിലീസിംഗിന് യു.കെയില്‍ പോകണമെന്നും പറഞ്ഞു. അവിടെ വലിയൊരു സദസാണ് കാ ത്തിരുന്നത്. വിദേശീയരും സ്വദേശീയരുമായ വലിയൊരു സദസ്. ഞാന്‍ അ വര്‍ക്ക് വേണ്ടി പാടി. ഇടിമുഴക്കം പോലുള്ള കയ്യടിയാണ് ലഭിച്ചത്. പരിപാടി കഴിഞ്ഞയുടന്‍ നാലഞ്ചു വിദേശികള്‍ എന്റെയടുത്തുവന്ന് വളരെ സ്‌നേഹത്തോടെ എന്നെ വാരിപ്പുണരുമ്പോള്‍ അവരുടെ കണ്ണുകള്‍ നിറഞ്ഞത് ഞാന്‍ കണ്ടു. അവര്‍ പറഞ്ഞത് നിങ്ങള്‍ പാടിയപ്പോള്‍ ദൈവസാന്നി ധ്യം ഉണ്ടായതുപോലെ തോന്നിയെ ന്നാണ്.
ഇതിലൂടെ എനിക്കു മനസിലാക്കാന്‍ കഴിഞ്ഞത് നാം എന്തു ചെയ്യുമ്പോഴും അത് ദൈവമഹത്വത്തിനായി ചെയ്യുമ്പോള്‍ ദൈവം അതിനെ നമ്മുടെ പ്രതീക്ഷകള്‍ക്കെല്ലാം അപ്പുറം മഹത്തരമാക്കും എന്നാണ്. കാരണം അവിടുത്തെ മഹത്വം മനുഷ്യന്‍ തിരിച്ചറിയണമെന്ന് ദൈവം ആഗ്രഹിക്കുന്നു.
സിനിമ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയതിനാല്‍ പിന്നണിപ്രവര്‍ത്തകരെല്ലാം പലവഴിക്ക് പോയി. എന്നാല്‍ പാട്ട് ശ്രദ്ധയില്‍പ്പെട്ട സിനിമയുടെ ഡയറക്‌ടര്‍ നിര്‍മാതാവിനോട് ഈ പാട്ട് ഷൂട്ട് ചെ യ്യണമെന്നും സിനിമയില്‍ ചേര്‍ക്കണമെന്നും ആവശ്യപ്പെട്ടു. പക്ഷേ, ജോലി പൂര്‍ത്തിയാക്കി പിരിഞ്ഞുപോയ ടീ മിനെ വീണ്ടും ഒന്നിച്ചുചേര്‍ക്കുന്നത് ക്ലേശകരമാണെന്ന് അദ്ദേഹം പറഞ്ഞു.എങ്കിലും ഡയറക്‌ടറുടെ നിര്‍ബന്ധത്താല്‍ അതിനു ശ്രമിച്ച നിര്‍മാതാവിന് അത്ഭുതകരമായി എല്ലാവരെയും ഒത്തുചേര്‍ക്കാനും ആ പാട്ട് ഷൂട്ട് ചെയ്യാനും കഴിഞ്ഞു. തിരക്കഥയില്‍ അല്‌പം മാറ്റംവരുത്തി ഈ പാട്ട് സിനിമയുടെ പശ്ചാത്തലസംഗീതംപോലെ ആദ്യാവസാനം കൂട്ടിച്ചേര്‍ത്തു. ഈ പാട്ടിന്റെ വരികളിലൂടെ മുഴുകഥയും സമന്വയിപ്പിച്ചുകൊണ്ടുള്ള തിരുത്താ ണ് സിനിമയ്‌ക്കുണ്ടായത്.
ദൈവസ്‌നേഹവും അവിടുത്തെ പ്ര വൃത്തിയും വിശ്വസിക്കാത്ത ഒരാള്‍ ഇ തു കേട്ടാല്‍ ഇതൊക്കെയും തീര്‍ത്തും യാദൃച്ഛികമെന്ന് പറഞ്ഞേക്കാം. എ ന്നാല്‍ ദൈവത്തിന്റെ പ്രത്യക്ഷമായ ഇ ടപെടലായേ എനിക്ക് വിശേഷിപ്പിക്കാനാവൂ. ഇതുവരെ ഒരു സംഗീതസംവിധായകന്‍ എന്ന് കേരളത്തില്‍മാത്രം ചുരുക്കം ചിലര്‍ക്കിടയില്‍ അറിയപ്പെട്ടിരുന്ന ഞാന്‍ തമിഴ്‌നാടു മുഴുവന്‍ അ റിഞ്ഞു. പാട്ട് ഹിറ്റായി. പുതിയ സിനിമകളില്‍ ധാരാളം അവസരങ്ങളും കി ട്ടി. വിജയ് ടി.വിയുടെ അവാര്‍ഡും ഇ തുവഴി ലഭിച്ചു. ഈ അവാര്‍ഡ് എനി ക്ക് സമ്മാനിക്കാനെത്തിയത് റഹ്‌മാനാ യിരുന്നു. റഹ്‌മാന്‍ ആവശ്യപ്പെട്ട പ്ര കാരം ഞാന്‍ വേദിയില്‍ പാട്ടുപാടി. അപ്പോള്‍ എന്റെ ഹൃദയം ജ്വലിക്കുകയായിരുന്നു. മത്തായി 6:33 ലെ വ ചനം ഞാന്‍ ഉറക്കെ ഉദ്‌ഘോഷിച്ചു. ദിഗ ന്തം ഭേദിക്കുന്ന കയ്യടിയാണുണ്ടായത്.
സ്റ്റേജില്‍ നിന്നിറങ്ങിയ എന്നെ അ നേകം പേര്‍ പൊതിഞ്ഞു. അഭിനന്ദനങ്ങള്‍കൊണ്ടു മൂടി, പാട്ടിനും ദൈവവചനത്തിനും.
നാം ഏതൊരു ജോലിയില്‍ ഏര്‍പ്പെടുമ്പോഴും അത് യേശുവിനെപ്രതി ചെ യ്യുന്നെങ്കില്‍ അത് എപ്രകാരം ദൈവികമാകും എന്ന് പങ്കുവയ്‌ക്കാനാണ് ഈ അനുഭവം ഞാന്‍ പറഞ്ഞത്. എന്നാല്‍ ഇതിനോടൊപ്പം മറ്റൊന്നുകൂടി ഞാന്‍ തിരിച്ചറിയുന്നു.
ദൈവം നമ്മില്‍ പ്രവര്‍ത്തിക്കുമ്പോള്‍ സഹനം മാറ്റിനിര്‍ത്താനാവാത്ത ഘടകമായി മാറുമെന്ന്. നമ്മുടെ വിശുദ്ധീകരണമാണ് ദൈവം ആഗ്രഹിക്കുന്നത്. വിശുദ്ധീകരണത്തിനാവശ്യം സഹനവും.







Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.