മാതാപിതാക്കളും മക്കളും ചേരുമ്പോഴാണ് ഒരു വീടിനു ജീവനുണ്ടാവുന്നത്. മക്കളില്‍നിന്നും മാതാപിതാക്കള്‍ക്ക് ഏറെ പഠിക്കാനുണ്ട്. കുട്ടി തന്നെ നമുക്ക് അമ്മയാവുന്ന അവസ്ഥ. നമ്മുടെ വേദനകളിലും ആകുലതകളിലും മക്കള്‍ ഞങ്ങളെ ആശ്വസിപ്പിക്കുന്ന അനുഭവമുണ്ട്. കൂട്ടുകാരോടുള്ള സ്‌നേഹം പോലും അവരില്‍നിന്നും പഠിക്കണം.
കുട്ടികള്‍ കുടുംബത്തിന് പകരുന്നത് ആനന്ദമാണ്. അത് എല്ലാ കുടുംബാംഗങ്ങളിലേക്കും പടരുന്നു. ഗര്‍ഭധാരണം മുതല്‍ കുഞ്ഞിന്റെ കൂടെ ജീവിക്കുമ്പോള്‍ നമ്മള്‍ വീണ്ടും ജനിക്കുകയും വളരുകയും ചെയ്യുന്ന ഒരവസ്ഥയുണ്ടാകുന്നു. കുട്ടികളോടൊപ്പമായിരിക്കുമ്പോള്‍ എന്റെ ജീവിതം തന്നെ മാറിമറിയുന്നത് ഞാനറിയുന്നു.
മക്കളോടൊപ്പം സ്‌നേഹത്തോടെ ജീ വിക്കുക. അവര്‍ക്കുവേണ്ടിയുള്ള ജീവി തം എന്നെ ധന്യയാക്കുന്നു. മാതാപിതാക്കളും മക്കളും ചേരുമ്പോഴാണ് ഒരു വീടിനു ജീവനുണ്ടാവുന്നത്. മക്കളില്‍നിന്നും മാതാപിതാക്കള്‍ക്ക് ഏറെ പഠിക്കാനുണ്ട്. കുട്ടി തന്നെ നമുക്ക് അ മ്മയാവുന്ന അവസ്ഥ. നമ്മുടെ വേദനകളിലും ആകുലതകളിലും മക്കള്‍ ഞങ്ങളെ ആശ്വസിപ്പിക്കുന്ന അനുഭവമുണ്ട്. കുട്ടികളെക്കുറിച്ചുള്ള ആകുലത ഞങ്ങളെ ഒട്ടും അലട്ടുന്നില്ല. നമ്മെക്കാള്‍ കൂടുതലായി ജീവിതത്തോടുള്ള ആത്മാര്‍ത്ഥത മക്കളില്‍ നിന്നാണ് പഠിക്കാന്‍ സാധിക്കുന്നതെന്ന് എനിക്ക് തോന്നുന്നു. കൂട്ടുകാരോടുള്ള സ്‌നേ ഹം പോലും അവരില്‍നിന്നല്ലേ നാം പഠിക്കുന്നത്?
നാം കൊടുക്കുന്നതിനെക്കാള്‍ കൂടുതലായി ശ്രദ്ധയും പരിചരണവും മ ക്കള്‍ ഇങ്ങോട്ടു നല്‍കുന്നു. എന്റെ യൗവനം നിലനിര്‍ത്തുന്നത് മക്കളാണെന്നു പറയാം. ലോകത്തില്‍ സംഭവിക്കുന്ന കാര്യങ്ങളും ടെക്‌നോളജി യും വീട്ടിലേക്കു കൊണ്ടുവരുന്നത് അവരാണ്. എന്റെ പുസ്‌തകങ്ങളെക്കുറിച്ചും പ്രസംഗങ്ങളെക്കുറിച്ചുമുള്ള സമൂഹത്തിന്റെ പ്രതികരണങ്ങള്‍ മക്കളിലൂടെയാണ് ഞാന്‍ പലപ്പോഴും മനസിലാക്കുന്നത്. ചില സമയത്ത് നമുക്ക് ദേഷ്യം വരുമ്പോഴും മക്കള്‍ നമ്മെ തി രുത്തുന്ന അനുഭവമില്ലേ? എന്തെങ്കിലും അസ്വാരസ്യങ്ങളുണ്ടാകുമ്പോ ഴും അതും തീര്‍ക്കാന്‍ മക്കളുടെ അവസരോചിതമായ ഇടപെടല്‍ കാരണമാകുന്നു.
സ്‌നേഹം വല്ലാതെ കിട്ടുന്നുണ്ടെനി ക്ക് മക്കളില്‍നിന്ന്. ജോലിക്കു പോകുമ്പോഴൊഴികെ മറ്റെല്ലാ യാത്രകളിലും മക്കളെ കൂട്ടും. `സ്‌ത്രൈണആത്മീയ ത' എന്ന എന്റെ പുസ്‌തകത്തില്‍ `മുലപ്പാലില്‍ കുതിര്‍ന്ന ക്രിസ്‌മസ് രാത്രി' എന്ന ലേഖനത്തില്‍ ഗര്‍ഭധാരണം തൊട്ട് ഒരമ്മയെന്ന നിലയില്‍ ഞാന്‍ രൂപപ്പെട്ട കഥ വിവരിക്കുന്നുണ്ട്. യേശു ഒരു പെണ്‍കുഞ്ഞായിരുന്നെങ്കില്‍ എ ന്ന് ഞാന്‍ വെറുതെ ഭാവന കാണാറുണ്ട്. അമ്മയാകുന്നതിന്റെ ആനന്ദം, അ മ്മയാകുന്നതിന്റെ ഉത്തരവാദിത്വം അ തെത്ര വലുതാണ്. പെണ്‍കുഞ്ഞായിരിക്കുന്നതിന്റെ ആത്മീയത ഒന്നു വേ റെ തന്നെയാണ്. പരന്നൊഴുകാനുള്ള വലിയ തലമുണ്ട് അതിന്. പെണ്‍മക്കളുമായുള്ള എന്റെ സഹവാസം കമ്യൂണിക്കേഷനുള്ള വലിയ സാധ്യതകളാ ണ് എനിക്കു തുറന്നു തരുന്നത്.
ആനന്ദം മാത്രമാണ് അവരെനിക്കു തരുന്നത്. കാര്യങ്ങള്‍ പറഞ്ഞാല്‍ മനസിലാകുന്ന വൈകാരിക പക്വത ഞാ നവരില്‍ കാണുന്നു. ഭക്തിക്കും അര്‍ഹമായ പ്രാധാന്യം നല്‍കുന്നു. എല്ലാം പങ്കുവയ്‌ക്കുന്ന ഒരു മനോഭാവം ഞാന്‍ മക്കളില്‍ കാണുന്നു. കുട്ടികളെ വിശ്വാസത്തിലെടുത്താല്‍ അവര്‍ നമ്മെ സ് നേഹിക്കും, വിശ്വസിക്കും. ഞങ്ങളുടെ താല്‍പര്യങ്ങള്‍ ഒരിക്കലും മക്കളില്‍ അടിച്ചേല്‍പ്പിക്കാറില്ല. നമ്മുടെ അഭിരുചികളിലേക്ക് അവരും വരുകയാണല്ലോ. ഭയമില്ലാതെയാണ് അതുകൊണ്ട് ഞങ്ങള്‍ അവരെ വളര്‍ത്തുന്നത്.
മാതാപിതാക്കളെ സന്തോഷിപ്പിക്കുന്നത് മക്കളാണ്. മക്കള്‍ വീട്ടില്‍നിന്നും മാറിനില്‍ക്കേണ്ട സാഹചര്യമുണ്ടായാ ല്‍ വലിയ വേദനയായി ഞങ്ങള്‍ക്ക് അനുഭവപ്പെടുന്നത് അതുകൊണ്ടൊ ക്കെ ആയിരിക്കാം. ഞങ്ങള്‍ക്ക് ഏതെങ്കിലും ദൂരയാത്രക്കായി വിട്ടുനില്‍ ക്കേണ്ടി വന്നാല്‍ സന്തോഷപൂര്‍വം ഞങ്ങളെ യാത്രയാക്കുന്ന മക്കള്‍. ഒരിക്കലും പരാതിപ്പെടാത്ത ജീവിതമാണ് ഞാനവരില്‍ കാണുന്നത്.
വീട്ടില്‍ വരുന്ന ആളുകളെ മനസിലാക്കാന്‍ എന്നെക്കാള്‍ കൂടുതല്‍ കഴിവുണ്ടവര്‍ക്ക്. അവരെ പഠിക്കാനും പഠിപ്പിക്കാനും നില്‍ക്കുമ്പോള്‍ നമ്മളും പലതും പഠിക്കുന്നു. 19 ഉം 13 ഉം വയസായ രണ്ടു പെണ്‍മക്കളാണ് ഞങ്ങള്‍ ക്കുള്ളത്.
ദൈവത്തിനും മനുഷ്യര്‍ക്കും പ്രീതികരമായി അവരെ വളര്‍ത്തുകയെന്നതാണ് പ്രധാനം. ഒരു കുഞ്ഞിനെ വളര്‍ത്താന്‍ അഞ്ചോ ആറോ കൊല്ലം ഒരു സ്‌ത്രീ മാറ്റിവയ്‌ക്കണം. അതുകൊണ്ടുതന്നെ ഇത്രയും സമയം മാറ്റിവയ്‌ക്കാന്‍ ഉള്ളവരാണ് മക്കളുടെ എണ്ണത്തില്‍ ശ്രദ്ധിക്കുന്നത്. അങ്ങനെ വന്നാ ലേ ക്വാളിറ്റിയുള്ള തലമുറയുണ്ടാകൂ.







Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.