Sat05192012

Last Updated 19 May 2012:11:40:52 PM IST

RegisterRegister



Font Size

Member's Area
Friday, 16 September 2011 14:24

ഈശോയ്‌ക്ക്‌ ഒരു ചിരി Featured

Written by  പീറ്റര്‍ കൊച്ചാലുങ്കല്‍ സി.എം.ഐ
Rate this item
(12 votes)

വിജ്ഞാനത്തെപ്പറ്റി നമ്മള്‍ ബൈബിളില്‍ ധാരാളം വായിക്കുന്നുണ്ട്‌. ദൈവസാന്നിധ്യത്തിന്റെ അടയാളമാണ്‌ വിജ്ഞാനമെന്ന്‌ ബൈബിള്‍ പഠിപ്പിക്കുന്നു. വിജ്ഞാനം അറിവില്‍നിന്നോ അനുഭവത്തില്‍നിന്നോ വരുന്നതല്ല; അതൊരു ദൈവദാനമാണ്‌. ഒരു നിമിഷം ഇടിവാളുപോലെ കടന്നുവരുന്നു അത്‌! ചില കുഞ്ഞുങ്ങള്‍ പ്രായമായവരെപ്പോലും അത്ഭുതപ്പെടുത്തുന്ന തരത്തില്‍ സംസാരിക്കാറുണ്ട്‌. എവിടെനിന്നാണവര്‍ക്ക്‌ ആ വിജ്ഞാനം? ആരാണതിന്റെ ദാതാവ്‌?

നേഹയ്‌ക്കിപ്പോള്‍ മൂന്നുവയസ്‌ പൂര്‍ത്തിയായി; ശ്രീകാര്യത്തുള്ള വികാസ്‌നഗര്‍ ഇടവകയിലെ പുത്തന്‍പാടം ക്രിസ്റ്റിന്റെയും സ്‌മിതയുടെയും മൂത്തമകള്‍. ദൈവം കൊച്ചുകുഞ്ഞുങ്ങളിലൂടെ നമുക്കിടയില്‍ വസിക്കുന്നുവെന്നു വിശ്വസിക്കാനെനിക്ക്‌ എളുപ്പമാണ്‌. പ്രായമായവര്‍ക്കുപോലും മനസിലാകാനാകാത്തവിധം നേഹയുടെ, ദൈവികചിന്തയുണര്‍ത്തുന്ന വാക്കുകള്‍ കേള്‍ക്കുമ്പോള്‍ ദൈവസാന്നിധ്യം എല്ലായിടത്തും എപ്പോഴും ഉണ്ടെന്നു വിശ്വസിക്കാതിരിക്കാന്‍ കഴിയുന്നില്ല.

ഒരു കുട്ടിയുടെ ആദ്യകുര്‍ബാനസ്വീകരണത്തിന്റെ പടത്തില്‍ നോക്കി നേഹ അമ്മയോടു ചോദിച്ചു, ``അമ്മേ, ഞാന്‍ വലുതാകുമ്പോള്‍ എനിക്കും കുമ്പസാരിക്കാന്‍ പറ്റുമോ?'' ``ഉവ്വ്‌.'' ``കുമ്പസാരിച്ചാല്‍ ആ കപ്പിലിരിക്കുന്ന ഈശോയുടെ രക്തം എനിക്കും കുടിക്കാന്‍ കിട്ടുമോ?'' മൂന്നു വയസുമാത്രം പ്രായമുള്ള ആ കുഞ്ഞിന്‌ കാസായിലിരിക്കുന്നത്‌ ഈശോയുടെ രക്തമാണെന്ന്‌ എങ്ങനെ മനസിലായി? ഈ അറിവിനു പിന്നില്‍ അവളുടെ മാതാപിതാക്കളുടെ പ്രാര്‍ത്ഥനയുണ്ട്‌. 2008 ല്‍ നേഹയെ ഉദരത്തില്‍ വഹിക്കുമ്പോള്‍, അവള്‍ക്കുവേണ്ടി അന്ന്‌ സ്‌മിത മുപ്പതിനായിരം രൂപാ ശമ്പളമുള്ള ജോലി ഉപേക്ഷിച്ചു. ഒരു കുഞ്ഞിനെ ശുശ്രൂഷിക്കാന്‍വേണ്ടി ജോലിയുപേക്ഷിച്ചതിനെ എല്ലാവരും കുറ്റപ്പെടുത്തി. സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നിട്ടും മാതാപിതാക്കള്‍ പതറിയില്ല. അന്നുമുതല്‍ സ്‌മിത പ്രാര്‍ത്ഥിക്കും... നല്ലതു ചിന്തിക്കും... ധ്യാനിക്കാന്‍ പോകും... ഈ അമ്മയുടെ ദൈവാശ്രയംകൊണ്ടാകാം, ആ പിതാവിന്റെ ഉറച്ച വിശ്വാസംകൊണ്ടാകാം ഈ കുഞ്ഞിന്റെ ദൈവചിന്തയുടെ ഉറവ പൊട്ടിയത്‌, ഇത്രയും ചെറുപ്പത്തില്‍...

ആര്‍ക്കെങ്കിലും അസുഖമാണെന്നറിഞ്ഞാല്‍ നേഹ മുട്ടില്‍നിന്ന്‌ അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കും. അവളുടെ അങ്കിളിന്‌ അസുഖമായിരുന്നപ്പോള്‍ നേഹ ഒരു പ്രാര്‍ത്ഥന അദ്ദേഹത്തെ പഠിപ്പിച്ചു, ``ഈശോയെ, അങ്ങയുടെ തിരുരക്തത്താല്‍ ഞങ്ങളെ കഴുകണമേ.'' നേഹ എന്നും ഈ പ്രാര്‍ത്ഥന ചൊല്ലും...

ശാലോം ടി.വിയില്‍ ദിവ്യകാരുണ്യ ആരാധന നടക്കുമ്പോള്‍ അവള്‍ മുട്ടുകുത്തി പ്രാര്‍ത്ഥിക്കും, ``പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന്‌ എപ്പോഴും ആരാധനയും സ്‌തുതിയും ഉണ്ടായിരിക്കട്ടെ.'' നേഹയ്‌ക്ക്‌ നാണിക്കാനൊന്നുമില്ല... അവള്‍ ദൈവാനുഭവത്തിന്റെ വലയത്തിലാണ്‌. പള്ളിയില്‍ വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്ന സമയത്ത്‌ നേഹ കുര്‍ബാന സ്വീകരിക്കുന്നവരെ ശ്രദ്ധിക്കും. അവിടെ നോക്കിയവള്‍ പുഞ്ചിരിക്കും... ആരെയോ നോക്കി ചിരിക്കുന്നതുപോലെ അവള്‍ ചിരിക്കും! ഒരുപക്ഷേ, അറിവും പ്രായവുമുള്ള ബാക്കിയുള്ളവര്‍ക്കു കാണാന്‍ പറ്റുന്ന അപ്പത്തിന്റെ രൂപം വിട്ട്‌ ഈശോ അവള്‍ക്കുമുന്നില്‍ ഒരു കുഞ്ഞായി വരുന്നുണ്ടാകാം...!?!

അതിരാവിലെ എഴുന്നേറ്റ്‌ നേഹ അമ്മയുടെ അടുക്കലെത്തി ബൈബിള്‍ വായിച്ചുകേള്‍പ്പിക്കാന്‍ പറയും. സ്‌മിത അവള്‍ക്കായി ബൈബിള്‍ വായിക്കും; കൂടെ എന്നും മറിയത്തിന്റെ സ്‌തോത്രഗീതവും. ഈ ദൈവവചനത്തോടെയാണ്‌ നേഹയുടെ ദിവസം ആരംഭിക്കുന്നത്‌.

നേഹയുടെ ആന്റിക്കു പനി പിടിച്ചു. കുറയുന്നില്ല... ആരും കാണാതെ ഒരു കുപ്പിയുമായി അവള്‍ മുറിയിലെത്തി. അതില്‍ വേളാങ്കണ്ണിയില്‍നിന്നു കൊണ്ടുവന്ന ആശീര്‍വദിച്ച എണ്ണയാണ്‌. അത്‌ ആന്റിയുടെ നെറ്റിയിലും കൈകളിലും പൂശിയിട്ടു പറഞ്ഞു, `ഉടനെ പനി മാറിക്കോളും!' ഇതൊരു തമാശയായേ ആന്റി കരുതിയുള്ളൂ... അല്‌പം കഴിഞ്ഞ്‌ പനി മാറി.. സാധാരണപോലെ ജോലി ചെയ്യാറായി! വിശ്വസിച്ചാല്‍ അത്ഭുതങ്ങള്‍ നടക്കുമെന്നു നേഹ സാക്ഷ്യപ്പെടുത്തുന്നു.

ധര്‍മം വാങ്ങാന്‍ വരുന്നവരെ `അമ്മേ' എന്നേ നേഹ വിളിക്കൂ... സ്‌മിത ആ കുഞ്ഞിനെ അങ്ങനെയാണു പഠിപ്പിച്ചിരിക്കുന്നത്‌. യാചകര്‍ക്ക്‌ പണം മാത്രമല്ല, ഭക്ഷണം കൂടി കൊടുത്താലേ നേഹ സമ്മതിക്കൂ...! അതു കൊടുത്തില്ലെങ്കില്‍ `ആ അമ്മയ്‌ക്കും വിശപ്പില്ലേ?' എന്നവള്‍ ചോദിക്കും.

നേഹയുടെ പിതാവ്‌ ക്രിസ്റ്റിന്‍ പുകവലിക്കാരനായിരുന്നു. നിയന്ത്രിക്കാനാവാത്ത അവസ്ഥ. സ്‌മിത മകളോടു പറഞ്ഞു, അപ്പായ്‌ക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍. മാസങ്ങളായി അവള്‍ മുട്ടുകുത്തി പ്രാര്‍ത്ഥിക്കും. അപ്പായുടെ പുകവലി മാറാന്‍. ജൂണ്‍ 25 ന്‌ നേഹയുടെ അനുജത്തി ഹന്നായുടെ ജന്മദിനമാണ്‌. അന്ന്‌ ക്രിസ്റ്റിന്‍ ഭാര്യയെ വിളിച്ചു പറഞ്ഞു, ``എന്റെ കുഞ്ഞിനുവേണ്ടി ഞാന്‍ പുകവലി നിറുത്തുന്നു!!!''
ഇതൊരത്ഭുതമല്ലേ? നേഹയുടെ പ്രാര്‍ത്ഥനയുടെ ഫലമല്ലേ? നമ്മുടെ വീടുകളിലെല്ലാം ദൈവചൈതന്യമില്ലേ? കുഞ്ഞുങ്ങളെ വേണ്ടാത്ത വീട്‌ ദൈവത്തെ വേണ്ടാത്ത ഭവനമാണ്‌. അതിന്‌ അധികനാള്‍ മുന്നോട്ടുപോകാനാവില്ല! കുഞ്ഞുങ്ങള്‍ ദൈവത്തിന്റെ നിറസാന്നിധ്യം നമുക്കു നല്‍കും... അവരിലൂടെ ദൈവം നമ്മുടെ കണ്ണുകളിലേക്കു നോക്കും... നല്ല മാതാപിതാക്കള്‍ മക്കളെ ദൈവാനുഭവത്തില്‍ വളരാന്‍ പഠിപ്പിക്കും. സ്വത്തിനു പിറകെ ആവേശത്തോടെ ഓടുന്ന മാതാപിതാക്കള്‍ ക്രിസ്റ്റിനെയും സ്‌മിതയെയും കണ്ടു പഠിച്ചിരുന്നെങ്കില്‍.... നേഹ നമുക്കൊരു മാതൃകയാകട്ടെ.

Last modified on Friday, 16 September 2011 14:26
Login to post comments

Sunday Shalom

sunday-h1
The weekly newspaper in malayalam

Shalom Times

times-h1
Monthly Spiritual Malayalam Magazine

Shalom Tidings

tidings-h1
Bi monthly spritual magazine in english

Shalom Television

shalom-tv-h1
Gods own channel from Kerala

SIMS

sims
Shalom Institute of Media Science

Dedication to Mother Mary

mother-maryHail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.

Holy Mary, Mother of God, pray for us sinners, now and at the hour of our death. Amen.

Mary, Mother of God, pray for all Shalom initiatives.