Sat05192012

Last Updated 19 May 2012:11:40:52 PM IST

RegisterRegister



Font Size

Member's Area
Friday, 02 September 2011 12:37

`കറുത്ത കുര്‍ബാന'യുടെ കാണാപ്പുറങ്ങള്‍ Featured

Written by  റവ.ഡോ. ജോസഫ്‌ പാംപ്ലാനി
Rate this item
(13 votes)

കേരളസഭ ആരാധനാക്രമങ്ങളെപ്പോലും വിവാദവിഷയമാക്കുകയും അതിലൂടെ അവയെ അവഗണിക്കുകയും ചെയ്‌തതിന്റെ പശ്ചാത്തലത്തില്‍ ഇന്നാട്ടിലെ വിഘടിതഗ്രൂപ്പുകളോരോന്നിനെയും, സാത്താന്‍ സേവക്കാര്‍ ഉള്‍പ്പെടെയുള്ളവരെയും മനസ്സിലാക്കാന്‍. കറുത്ത കുര്‍ബാനയുടെ മറവില്‍ ഹൈടെക്‌ പെണ്‍വാണിഭവവും വ്യഭിചാരവുമാണ്‌ നടക്കുന്നത്‌. ക്രമസമാധാനപാലകരുടെ സത്വരശ്രദ്ധ ഇത്തരം മേഖലകളില്‍ പതിയേണ്ടതുണ്ട്‌. അങ്ങേയറ്റം രഹസ്യസ്വഭാവം പുലര്‍ത്തുന്ന ഇത്തരം ഗ്രൂപ്പുകള്‍ സാമൂഹ്യവിരുദ്ധരായ സമ്പന്നരുടെ കൂട്ടായ്‌മയാണ്‌. ഇത്തരക്കാരുടെ കൂട്ടായ്‌മകള്‍ സമൂഹത്തിന്റെ സുസ്ഥിതിക്കും വരുംതലമുറയുടെ ഭാവിക്കും ദോഷകരമാകയാല്‍ കറുത്ത കുര്‍ബാനയ്‌ക്കെതിരേ സമൂഹമൊന്നടങ്കം ശക്തമായ നിലപാടുമായി രംഗത്തു വരേണ്ടതുണ്ട്‌.

`കറുത്ത കുര്‍ബാന' എന്നപേരില്‍ അറിയപ്പെടുന്ന ആചാരം എന്താണ്‌? ഇത്‌ സഭാവിരുദ്ധമാണ്‌ എന്ന്‌ പറയാന്‍ കാരണമെന്ത്‌ 
- ഫ്രാന്‍സിസ്‌ ജോര്‍ജ്ജ്‌, ചങ്ങനാശ്ശേരി

`കറുത്ത കുര്‍ബാന' എന്ന പേരില്‍ അറിയപ്പെടുന്ന സാത്താന്‍ ആരാധനയെക്കുറിച്ച്‌ ഏറെ ചര്‍ച്ചകളും പഠനങ്ങളും നടക്കുന്നുണ്ടെങ്കിലും നിയതമായ അര്‍ത്ഥത്തില്‍ കറുത്ത കുര്‍ബാനയെ നിര്‍വചിക്കാനോ വ്യാഖ്യാനിക്കാനോ ആര്‍ക്കും കഴിഞ്ഞിട്ടില്ല. ഈ സാത്താന്‍ ആരാധനയ്‌ക്ക്‌ ഏകീകൃത രൂപമോ നിശ്ചിതക്രമമോ ഇല്ല എന്നതുതന്നെയാണ്‌ ഇതിനു കാരണം.

ചരിത്ര പശ്ചാത്തലം
കറുത്ത കുര്‍ബാന എന്നത്‌ സാത്താന്‍ ആരാധനയ്‌ക്ക്‌ ഉപയോഗിച്ചിരുന്ന പദമായിരുന്നില്ല. മധ്യകാലഘട്ടത്തില്‍ ശത്രുക്കളുടെ നാശത്തിനുവേണ്ടി വിശ്വാസികള്‍ കാഴ്‌ചവച്ചിരുന്ന ദിവ്യബലികളെയാണ്‌ `കറുത്ത കുര്‍ബാന' (Black Mass) എന്നു വിളിച്ചിരുന്നത്‌. നമ്മുടെ നാട്ടിലെ ശത്രുസംഹാര പൂജകള്‍ക്കു സമാനമായ ലക്ഷ്യത്തോടെ ക്രൈസ്‌തവര്‍ അര്‍പ്പിച്ചിരുന്ന കുര്‍ബാനകളായിരുന്നു ഇത്‌. എന്നാല്‍ ഇത്തരം ബലിയര്‍പ്പണ രീതികള്‍ പതിനഞ്ചാം നൂറ്റാണ്ടോടെ സഭയില്‍ നിയമം മൂലം നിരോധിക്കപ്പെട്ടു. ഇതേത്തുടര്‍ന്നാണ്‌ `കറുത്ത കുര്‍ബാന' എന്നപേരില്‍ സാത്താന്‍ ആരാധന രംഗപ്രവേശം ചെയ്യുന്നത്‌. സാത്താനുമായി ബന്ധപ്പെട്ട ആരാധനാരൂപങ്ങള്‍ പുരാതനകാലംമുതലേ നിലനിന്നിരുന്നുവെങ്കിലും റോമന്‍ കുര്‍ബാനക്രമത്തിന്റെ ആക്ഷേപാനുകരണം എന്ന രീതിയിലുള്ള ആദ്യ കറുത്ത കുര്‍ബാന നടക്കുന്നത്‌ 17-ാം നൂറ്റാണ്ടിലാണ്‌. ലൂയി XIV-ാമന്റെ പത്‌നിയുടെ (Madame de Montespan) ആവശ്യപ്രകാരം എറ്റിന്‍ ഗിബോര്‍ഗ്‌ എന്ന പുരോഹിതനാണ്‌ ആദ്യത്തെ കറുത്ത കുര്‍ബാന അര്‍പ്പിച്ചത്‌ എന്നു കരുതപ്പെടുന്നു. എന്നാല്‍ ഇവിടെ സാത്താന്‍ ആരാധനയായിട്ടല്ല ബലിയര്‍പ്പണം നടത്തിയത്‌. അതിലൂടെ രാജാവിനെ ആകര്‍ഷിക്കാനുള്ള വശ്യശക്തി ലഭിക്കുമെന്ന രാജ്ഞിയുടെ അബദ്ധധാരണയാണ്‌ ഈ ബലിയര്‍പ്പണത്തിനു പിന്നിലെ പ്രേരകം. എന്നാല്‍ ഈ വിചിത്രരീതിയിലുള്ള ബലിയര്‍പ്പണത്തിന്റെ നടപടിക്രമങ്ങളെ സാത്താന്‍ ആരാധനയുമായി ബന്ധിപ്പിച്ചുകൊണ്ടാണ്‌ പില്‍ക്കാലത്ത്‌ `കറുത്ത കുര്‍ബാന' എന്ന പേരില്‍ നിലവിലുള്ള അഭിനവ സാത്താന്‍ ആരാധന രൂപംകൊണ്ടത്‌. അമേരിക്കയിലെ കോവന്‍ ഗ്രൂപ്പ്‌ 1968-ല്‍ 13 മിനിട്ട്‌ ദൈര്‍ഘ്യമുള്ള കറുത്ത കുര്‍ബാനയുടെ ആല്‍ബം പുറത്തിറക്കുകയും അത്‌ അവരുടെ `സ്റ്റേജ്‌ ഷോ'യുടെ ഭാഗമാക്കുകയും ചെയ്‌തതോടെയാണ്‌ കറുത്ത കുര്‍ബാനയ്‌ക്ക്‌ ഇന്നുള്ള പേരും പെരുമയും ലഭിച്ചത്‌. റോമന്‍ റീത്തിലെ പ്രസിദ്ധമായ ഗ്രിഗോറിയന്‍ രീതിയില്‍ ആലപിച്ച ഈ ആല്‍ബത്തിലെ ഗാനങ്ങളും പ്രാര്‍ത്ഥനയും ഇതിനെ കത്തോലിക്കാ ദിവ്യബലിയുടെ ആക്ഷേപാനുകരണമാക്കി മാറ്റി.

കര്‍മ്മക്രമം
സാത്താന്‍ സഭ എന്ന പേരില്‍ കുപ്രസിദ്ധമായ ഒരു വിഘടിതസംഘം 1969-ല്‍ `സാത്താന്‍ കുര്‍ബാന'യുടെയും `സാത്താന്‍ ബൈബിളി'ന്റെയും ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചു. ലത്തീന്‍ കുര്‍ബാനയെ അനുകരിച്ച്‌ ത്രിത്വനാമത്തിനു പകരം സാത്താന്റെ നാമത്തിലാണ്‌ കറുത്ത കുര്‍ബാന ആരംഭിച്ചിരുന്നത്‌.

കത്തോലിക്കാ ദേവാലയങ്ങളില്‍ കൂദാശചെയ്യപ്പെട്ട തിരുവോസ്‌തിയാണ്‌ കറുത്ത കുര്‍ബാനയില്‍ ഉപയോഗിക്കുന്ന അപ്പം. പൈശാചിക പ്രാര്‍ത്ഥനകളിലൂടെ തിരുവോസ്‌തിയിലെ കര്‍ത്താവിന്റെ സാന്നിധ്യത്തെ അവഹേളിച്ച്‌ അശുദ്ധമാക്കുക എന്നതാണ്‌ ഇതിലെ കര്‍മ്മങ്ങളുടെ ആത്യന്തികലക്ഷ്യം.

ആകര്‍ഷണങ്ങള്‍
സാത്താന്‍ ആരാധനയും കറുത്ത കുര്‍ബാനയും സകലധാര്‍മ്മികതയെയും ലംഘിക്കുന്നതാകയാല്‍ സദാചാരവിരുദ്ധര്‍ ഇത്തരം കര്‍മ്മങ്ങളിലേക്ക്‌ ആവേശപൂര്‍വം ആകര്‍ഷിക്കപ്പെടുന്നത്‌ തികച്ചും സ്വാഭാവികമാണ്‌. ലൈംഗിക അരാജകത്വത്തിന്‌ പരസ്യമായ അംഗീകാരം നല്‍കുന്നതിനാല്‍ കറുത്ത കുര്‍ബാന ആത്യന്തികമായി പരസ്യ വ്യഭിചാരം തന്നെയാണ്‌. സമൂഹത്തിലെ ഏറ്റവും സമ്പന്നരും വരേണ്യരുമായ വിഭാഗം മാത്രമേ പലപ്പോഴും കറുത്ത കുര്‍ബാനയില്‍ പങ്കെടുക്കാന്‍ ക്ഷണിക്കപ്പെടാറുള്ളൂ. ഒരിക്കല്‍ പങ്കെടുത്തവര്‍ക്ക്‌ പിന്നീട്‌ പിന്‍വലിയാനുള്ള സകലപഴുതുകളും അടയ്‌ക്കപ്പെടുന്നതിനാല്‍ സാത്താന്‍ ഗ്രൂപ്പുകളിലെ അംഗത്വം പലപ്പോഴും നിര്‍ബന്ധിത അടിമത്വമായിമാറുന്നു.

ബാംഗ്ലൂരിലുള്ള സാത്താന്‍ സേവാ സംഘത്തില്‍ നിന്ന്‌ രക്ഷപ്പെടാന്‍ ജോലിപോലും രാജിവച്ച്‌ ഒളിവില്‍പോന്ന മൂവര്‍ സംഘത്തെ വ്യക്തിപരമായി അറിയാം. സാത്താന്‍ സംഘത്തിന്റെ നടപടിക്രമങ്ങളെക്കുറിച്ച്‌ വിശദമായ വിവരണങ്ങള്‍ ഇവര്‍ നല്‍കുകയുണ്ടായി. കത്തോലിക്കാ ദേവാലയങ്ങളില്‍നിന്ന്‌ വിശുദ്ധ കുര്‍ബാന എത്തിച്ചുകൊടുത്താല്‍ ഓരോ തിരുവോസ്‌തിക്കും ഏഴായിരം മുതല്‍ പതിനയ്യായിരംവരെ തുക വാഗ്‌ദാനം ചെയ്‌ത കോഴിക്കോട്‌ ആസ്ഥാനമായ കറുത്ത കുര്‍ബാനക്കാരുടെ സമൂഹത്തെക്കുറിച്ച്‌ പ്രസ്‌തുത നഗരത്തിലെ രണ്ട്‌ കത്തോലിക്കാ എം.ബി.എ. വിദ്യാര്‍ത്ഥികള്‍ ഈ ലേഖകനോട്‌ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്‌. നമ്മുടെ നാട്ടിലും `കറുത്ത കുര്‍ബാന' രഹസ്യവും പരിമിതവുമായിട്ടാണെങ്കിലും നടക്കുന്നുണ്ടെന്ന്‌ മനസ്സിലാക്കാനാണ്‌ മേല്‍പറഞ്ഞ അനുഭവങ്ങള്‍ പങ്കുവച്ചത്‌.

പരിഹാര മാര്‍ഗ്ഗങ്ങള്‍
വിശുദ്ധകുര്‍ബാന കൈയില്‍ കൊടുക്കുന്ന രീതി കഴിഞ്ഞ ദശകത്തില്‍ ആരംഭിച്ചതോടെ വിശുദ്ധ കുര്‍ബാനയുടെ ദുരുപയോഗ സാധ്യത ക്രമാതീതമായി വര്‍ദ്ധിച്ചു എന്നു സമ്മതിക്കാതെ തരമില്ല. അജപാലകരുടെ സത്വരശ്രദ്ധ പതിയേണ്ട മേഖലയാണിത്‌. നാവില്‍ സ്വീകരിച്ച വിശുദ്ധ കുര്‍ബാന സാത്താന്‍ സേവകര്‍ക്ക്‌ സ്വീകാര്യമല്ല എന്നതും ഇതിനോട്‌ ചേര്‍ത്തുവായിക്കുമ്പോള്‍ വിശുദ്ധ കുര്‍ബാനയുടെ നാവിലുള്ള സ്വീകരണം തിരിച്ചുകൊണ്ടുവരുന്നതിനെക്കുറിച്ച്‌ ഗൗരവമായി ചിന്തിക്കാവുന്നതാണ്‌.

ആത്മീയതയെ ഭക്തകര്‍മ്മങ്ങളും ഭക്തിപ്രസ്ഥാനങ്ങളുമായി മാത്രം ബന്ധിപ്പിക്കുമ്പോഴാണ്‌ കറുത്ത കുര്‍ബാനകള്‍ രൂപംകൊള്ളുന്നത്‌ എന്ന്‌ ചരിത്രം സാക്ഷ്യപ്പെടുത്തുന്നുണ്ട്‌. തന്മൂലം ആത്മീയതയെ കൂദാശാകേന്ദ്രീകൃതമാക്കാനും ആരാധനക്രമത്തിന്റെ അര്‍ത്ഥം ആഴത്തില്‍ പഠിപ്പിക്കാനും സഭയുടെ സത്വരശ്രദ്ധയും പരിശ്രമവും ആവശ്യമുണ്ട്‌.

കേരളസഭ ആരാധനാക്രമങ്ങളെപ്പോലും വിവാദവിഷയമാക്കുകയും അതിലൂടെ അവയെ അവഗണിക്കുകയും ചെയ്‌തതിന്റെ പശ്ചാത്തലത്തില്‍ ഇന്നാട്ടിലെ വിഘടിതഗ്രൂപ്പുകളോരോന്നിനെയും, സാത്താന്‍ സേവക്കാര്‍ ഉള്‍പ്പെടെയുള്ളവരെയും മനസ്സിലാക്കാന്‍. കറുത്ത കുര്‍ബാനയുടെ മറവില്‍ ഹൈടെക്‌ പെണ്‍വാണിഭവവും വ്യഭിചാരവുമാണ്‌ നടക്കുന്നത്‌. ക്രമസമാധാനപാലകരുടെ സത്വരശ്രദ്ധ ഇത്തരം മേഖലകളില്‍ പതിയേണ്ടതുണ്ട്‌.
അങ്ങേയറ്റം രഹസ്യസ്വഭാവം പുലര്‍ത്തുന്ന ഇത്തരം ഗ്രൂപ്പുകള്‍ സാമൂഹ്യവിരുദ്ധരായ സമ്പന്നരുടെ കൂട്ടായ്‌മയാണ്‌. ഇത്തരക്കാരുടെ കൂട്ടായ്‌മകള്‍ സമൂഹത്തിന്റെ സുസ്ഥിതിക്കും വരുംതലമുറയുടെ ഭാവിക്കും ദോഷകരമാകയാല്‍ കറുത്ത കുര്‍ബാനയ്‌ക്കെതിരേ സമൂഹമൊന്നടങ്കം ശക്തമായ നിലപാടുമായി രംഗത്തു വരേണ്ടതുണ്ട്‌.

Login to post comments

Sunday Shalom

sunday-h1
The weekly newspaper in malayalam

Shalom Times

times-h1
Monthly Spiritual Malayalam Magazine

Shalom Tidings

tidings-h1
Bi monthly spritual magazine in english

Shalom Television

shalom-tv-h1
Gods own channel from Kerala

SIMS

sims
Shalom Institute of Media Science

Dedication to Mother Mary

mother-maryHail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.

Holy Mary, Mother of God, pray for us sinners, now and at the hour of our death. Amen.

Mary, Mother of God, pray for all Shalom initiatives.