Sat05192012

Last Updated 19 May 2012:11:40:52 PM IST

RegisterRegister



Font Size

Member's Area
Friday, 02 September 2011 11:56

223 കൊലപാതകങ്ങള്‍ക്ക്‌ ശേഷം... Featured

Written by  ബിജു സെബാസ്റ്റ്യന്‍
Rate this item
(13 votes)

കുറ്റബോധം അയാളെ മഥിച്ചുതുടങ്ങി. നിരപരാധികളുടെ രക്തത്തിന്റെ നിലവിളി അയാളുടെ ഉറക്കം കെടുത്തി. എന്നാല്‍, ക്രിസ്‌തുവിന്റെ സ്‌നേഹം അസ്വസ്ഥമായ മനസ്സിന്റെ മീതെ സാന്ത്വനതൈലം പുരട്ടുവാന്‍ ആരംഭിച്ചു. പാപിയെ സ്‌നേഹിക്കുകയും പാപത്തെ വെറുക്കുകയും ചെയ്യുന്ന ക്രിസ്‌തുവിലേക്ക,്‌ ലോകംമുഴുവനും വേണ്ടി സ്വജീവന്‍ അര്‍പ്പിച്ച സ്‌നേഹപാരമ്യത്തിലേക്ക്‌ അനാനി നടന്നുതുടങ്ങുകയായിരുന്നു...

അവിശ്വാസികളെ കൊന്നൊടുക്കുന്നത്‌ പുണ്യകര്‍മ്മവും സ്വര്‍ഗ്ഗപ്രാപ്‌തിക്ക്‌ ഉതകുന്ന സല്‍ക്കൃത്യവുമായി കരുതിയിരുന്ന ഒരു മതത്തിന്റെ വിശ്വാസപ്രമാണങ്ങളില്‍ അടിയുറച്ച്‌ നിന്നുകൊണ്ട്‌ ആ ചെറുപ്പക്കാരന്‍ നടത്തിയത്‌ 223 കൊലപാതകങ്ങള്‍. മനുഷ്യരെ സ്‌നേഹിക്കുകയും ജീവനെ ആദരിക്കുകയും ചെയ്യേണ്ടതിന്‌ പകരം സ്വസമുദായത്തെ ഒഴികെ മറ്റെല്ലാവരെയും വെറുക്കാനായിരുന്നു അവന്‌ താല്‌പര്യം. ജൂതന്മാരും അമേരിക്കക്കാരും വെറുക്കപ്പെട്ടവരുടെ പട്ടികയില്‍ ഒന്നാമതായിരുന്നു. 07

വെറുപ്പിലും വിദ്വേഷത്തിലും രക്തച്ചൊരിച്ചിലിലും അവന്‍ ദിനരാത്രങ്ങളുടെ ആറാട്ട്‌ നടത്തുമ്പോഴും ദൈവം അവന്റെ ജീവിതത്തിന്റെ വഴിവക്കില്‍ കാത്തുനിന്നിരുന്നു, അവന്റെ മടങ്ങിവരവിനായി ക്ഷമയോടും കരുണയോടും പ്രതീക്ഷയോടും കൂടി. പക്ഷേ അതവന്‍ അറിഞ്ഞിരുന്നില്ല. അറിഞ്ഞപ്പോഴാവട്ടെ ദൈവത്തിന്റെ കരങ്ങളില്‍ നിന്ന്‌ പലതവണ കുതറിയോടിയ അവന്‍, അമ്മയുടെ മാറില്‍ അഭയം തേടുന്ന കുഞ്ഞിനെപ്പോലെ ആ മാറിലേക്ക്‌ തന്നെ മുഖം ചേര്‍ക്കുകയും ചെയ്‌തു.

ബെയ്‌റൂട്ടിലെ ഒരു മുസ്ലീം കുടുംബത്തില്‍ 1957 ലായിരുന്നു സക്കറിയാ അനാനിയുടെ ജനനം. പിതാവും പൂര്‍വ്വികരുമെല്ലാം ഇമാം മാരായിരുന്നു. സ്വഭാവികമായും സക്കറിയായെയും അതേ പാതയില്‍ നടത്താനായിരുന്നു വീട്ടുകാരുടെ തീരുമാനം. അതനുസരിച്ച്‌ ഇസ്ലാമിക മതപരിശീലനം മൂന്നാം വയസുമുതല്‍ അനാനിക്ക്‌ നല്‌കിതുടങ്ങി. പതിമൂന്നാം വയസില്‍ മതരാഷ്‌ട്ര സേനയില്‍ അംഗമായി. ``ഓരോ മതത്തിനും അതിന്റേതായ രഹസ്യ രാഷ്‌ട്രസേനകളുണ്ട്‌...'' അനാനി ഒരിക്കല്‍ പറഞ്ഞു. യഹൂദന്മാരെ കീഴടക്കാനും കൊല്ലാനുമായിരുന്നു ആ സംഘടനയില്‍ അനാനിക്ക്‌ പരിശീലനം ലഭിച്ചത്‌. ഒപ്പം ക്രിസ്‌ത്യാനികളെയും അമേരിക്കക്കാരെയും വെറുക്കാനും ആരംഭിച്ചു. വീട്ടുകാരുടെ ഇഷ്‌ടങ്ങള്‍ക്കനുസരിച്ചായിരുന്നു അനാനിയുടെ ജീവിതം അക്കാലങ്ങളിലെല്ലാം മുമ്പോട്ടുപൊയ്‌ക്കൊണ്ടിരുന്നത്‌. `കാഫറു'കളുമായുള്ള യുദ്ധത്തില്‍ മരണമടയുന്നത്‌ തന്നെ സ്വര്‍ഗ്ഗപ്രാപ്‌തനാക്കും എന്നൊരു വിശ്വാസം അക്കാലങ്ങളില്‍ അനാനിയെ നിയന്ത്രിച്ചിരുന്നു. കൂടുതല്‍ പേരെ കൊന്നൊടുക്കുന്നത്‌ രാഷ്‌ട്രസേനയില്‍ കൂടുതല്‍ പോയിന്റുകള്‍ക്ക്‌ ഇടയാക്കിയിരുന്നു. അനാനി ആദ്യമായി കൊലപാതകം നടത്തുമ്പോള്‍ അയാള്‍ക്ക്‌ പ്രായം പതിനാറായിരുന്നു. ജീവിതം ഒന്നുമല്ലായെന്നും അതിനര്‍ത്ഥമില്ലെന്നും പക്ഷേ ആ പ്രായം മുതല്‍ അനാനിക്ക്‌ തോന്നിത്തുടങ്ങിയിരുന്നു.
വെളുപ്പിന്‌ മൂന്ന്‌ മണിക്കുള്ള പ്രാര്‍ത്ഥന ആ സംഘടനയിലെ നിയമമായിരുന്നു. പ്രാര്‍ത്ഥിക്കാന്‍ തന്നെ വിളിക്കരുതെന്നും അത്‌ തനിക്കിഷ്‌ടമില്ലെന്നും അനാനി നേരത്തെ നയം പ്രഖ്യാപിച്ചിരുന്നതാണ്‌. പക്ഷേ എന്തുചെയ്യാം.. ആജ്ഞ വകവയ്‌ക്കാതെ ഒരു ദിവസം ആരോ ഒരാള്‍ വെളുപ്പിന്‌ അനാനിയുടെ മുറിയുടെ വാതില്‌ക്കലെത്തി പ്രാര്‍ത്ഥനയ്‌ക്കായി മുട്ടിവിളിച്ചു. ഉറക്കം മുറിഞ്ഞതിലുള്ള അസ്വസ്ഥതയോടെ എണീറ്റ അനാനി തോക്കുമായാണ്‌ ചെന്ന്‌ വാതില്‍ തുറന്നത്‌. ഒട്ടും മടിച്ചില്ല. വാതില്‌ക്കല്‍ നില്‌ക്കുന്ന വന്റെ നെഞ്ചിന്‌ നേര്‍ക്ക്‌ ഒരൊറ്റവെടി. പിന്നെ ഒന്നും സംഭവിക്കാത്തതുപോ ലെ വാതില്‍ ചേര്‍ത്തടച്ച്‌ കട്ടിലിലേക്ക്‌ വീണ്‌ ഉറക്കം തുടര്‍ന്നു. അതോടെ മറ്റ്‌ സഖാക്കള്‍ക്ക്‌ അനാനി പേടിസ്വപ്‌നമായി. വൈകാതെ സംഘടനയില്‍ അയാള്‍ക്ക്‌ സ്ഥാനക്കയറ്റവും ലഭിച്ചു.

പക്ഷേ ജീവിതം അപ്പോഴും വേദനാകര വും ശൂന്യവുമായി അയാള്‍ക്ക്‌ അനുഭവപ്പെട്ടു. ഒന്നിലും സന്തോഷം തോ ന്നാത്ത ദുര്‍ദ്ദിനങ്ങള്‍. അത്തരമൊരു ദി നത്തിലാണ്‌ ഒരു അമേരിക്കന്‍ സൗ ത്തേണ്‍ ബാപ്‌റ്റിസ്റ്റ്‌ മിഷനറിയെ അനാ നി കണ്ടുമുട്ടിയത്‌. അതയാളുടെ ജീവിതത്തിലെ ഒരു നിര്‍ണ്ണായക ദിവസമായിരുന്നു. അല്ലെങ്കില്‍ ദൈവം അനാനിയെ പിടികൂടിയ ദിനമെന്നു പറയാം. അതിനിടയില്‍ 223 കൊലപാതകങ്ങള്‍ അനാനി നിര്‍വഹിച്ചുകഴിഞ്ഞിരുന്നു.

ക്രിസ്‌തുവും അവിടുത്തെ പ്രബോധനങ്ങ ളും അറിഞ്ഞപ്പോള്‍, ഒരു കരണത്ത്‌ അടിക്കുന്നവന്റെ മറുകരണം കൂടി കാണിച്ചുകൊടുക്കുക എന്നും മറ്റുമുള്ള തിരുവചനം കേട്ടപ്പോള്‍, അന്നേവരെ അറിഞ്ഞിട്ടില്ലാത്തതും കേട്ടിട്ടില്ലാത്തതുമായ അലൗകികമായ ഒരനുഭവത്തിലേക്ക്‌ അനാനിയുടെ മനസ്സ്‌ പാഞ്ഞുപോയി. കുറ്റബോധം അയാ ളെ മഥിച്ചുതുടങ്ങി. നിരപരാധികളുടെ രക്തത്തിന്റെ നിലവിളി അയാളുടെ ഉറക്കം കെടുത്തി. എന്നാല്‍, ക്രിസ്‌തുവിന്റെ സ്‌നേഹം അസ്വസ്ഥമായ മനസ്സിന്റെ മീതെ സാന്ത്വനതൈലം പുരട്ടുവാന്‍ ആരംഭിച്ചു. പാപിയെ സ്‌നേഹിക്കുകയും പാപത്തെ വെറുക്കുകയും ചെയ്യുന്ന ക്രിസ്‌തുവിലേക്ക,്‌ ലോകത്തിന്‌ മുഴുവനും വേണ്ടി സ്വജീവന്‍ ബലിയര്‍പ്പിച്ച സ്‌നേഹപാരമ്യത്തിലേ ക്ക്‌ അനാനി നടന്നുതുടങ്ങുകയായിരുന്നു...

ക്രിസ്‌തുവിനെ അറിഞ്ഞത്‌ രഹസ്യമായിവയ്‌ക്കുവാനാണ്‌ തുടക്കത്തില്‍ അനാനി ആഗ്രഹിച്ചത്‌. എന്നാല്‍ പതുക്കെ പതുക്കെ ആ രഹസ്യം പുറത്തുവന്നു. സക്കറിയാ അനാനിയുടെ വീട്ടുകാരെ ആ വാര്‍ത്ത ഞെട്ടിച്ചു. ഇസ്ലാം മതവിശ്വാസത്തില്‍ നിന്ന്‌ വഴിമാറിനടന്ന മകനെതിരെ ആദ്യം ആയുധമെടുത്തത്‌ പിതാവ്‌ തന്നെയായിരുന്നു. അനേകം തവണ പിതാവിന്റെ വധശ്രമങ്ങള്‍ തനിക്കുണ്ടായിട്ടുണ്ട്‌ എന്ന്‌ അനാനി പറയുന്നു. മുസ്ലീം ഭൂരിപക്ഷത്തിന്റെ താമസസ്ഥലത്ത്‌ നിന്ന്‌ ക്രിസ്‌ത്യന്‍ ഭൂരിപക്ഷത്തിന്റെ സ്ഥലത്തേക്ക്‌ താമസം മാറിയെങ്കിലും വധശ്രമങ്ങള്‍ അനാനിയെ പിന്തുടര്‍ന്നു. ജീവന്‍ നിലനിര്‍ത്താനാഗ്രഹിച്ച്‌ ഒടുവില്‍ അയാള്‍ കാനഡായിലേക്ക്‌ കുടിയേറി. അവിടെയും വധശ്രമങ്ങള്‍ നടന്നുവെങ്കിലും കര്‍ത്താവിന്റെ സംരക്ഷണം അയാളെ പൊതിഞ്ഞുപിടിച്ചു. 1996 ലായിരുന്നു കാനഡായിലേക്കുള്ള കുടിയേറ്റം. ഭാര്യയും മൂന്നുമക്കളും അടങ്ങുന്നതാണ്‌ സക്കറിയാ അനാനിയുടെ കുടുംബം. മക്കളും പലതവണ ആക്രമണത്തിന്‌ വിധേയമായിട്ടുണ്ട്‌.

Login to post comments

Sunday Shalom

sunday-h1
The weekly newspaper in malayalam

Shalom Times

times-h1
Monthly Spiritual Malayalam Magazine

Shalom Tidings

tidings-h1
Bi monthly spritual magazine in english

Shalom Television

shalom-tv-h1
Gods own channel from Kerala

SIMS

sims
Shalom Institute of Media Science

Dedication to Mother Mary

mother-maryHail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.

Holy Mary, Mother of God, pray for us sinners, now and at the hour of our death. Amen.

Mary, Mother of God, pray for all Shalom initiatives.