രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാന്‍ അമേരിക്കയ്‌ക്ക് നല്‌കിയ കനത്ത ആഘാതമായിരുന്നു പേള്‍ ഹാര്‍ബര്‍. അമേരിക്ക അതിന് നല്‌കിയ തിരിച്ചടിയായിരുന്നു ഡൂലിറ്റില്‍ റെയ്‌ഡ്. ആഘാതവും പ്രത്യാഘാതവുമായി രണ്ടു രാജ്യങ്ങളും പോരടിച്ചപ്പോള്‍ ആ ദുരന്തങ്ങള്‍ ഉത്തമരായ രണ്ട് ക്രിസ്‌ത്യാനികളുടെ ജന്മത്തിന് കൂടി കാരണമാവുകയായിരുന്നു. ജപ്പാന്‍കാരനായ മിറ്റ്‌സു ഫൂച്ചിദായും അമേരിക്കക്കാരനായ ജേക്കബ് ഡാനിയല്‍ ദെഷൈ്വസറുമായിരുന്നു അവര്‍. ശത്രുക്കളായിരുന്നവര്‍ ദൈവസ്‌നേഹത്തിന്റെ പ്രഭാവലയത്താല്‍ മിത്രങ്ങളായിത്തീര്‍ന്ന ഒരു മറുപുറം കൂടിയുണ്ട് ആ കഥയ്‌ക്ക്. ജൂലൈ പതിനേഴ് ലക്കത്തില്‍ (പേള്‍ ഹാര്‍ബറില്‍ നിന്ന് കാല്‍വരിയിലേക്ക്) പറഞ്ഞ മാനസാന്തരത്തിന്റെ തുടര്‍ച്ചയായി വായിക്കേണ്ടതാണിത്.
യുണൈറ്റഡ് സ്റ്റേറ്റ്‌സ് ആര്‍മ്മിയില്‍ KP (kitchen police or kitchen patrol) ആയി സേവനം അനുഷ്‌ഠിക്കുകയായിരുന്ന സേ ര്‍ജന്റ് ജേക്കബ് ഡാനിയല്‍ ദൈഷൈ്വസറുടെ കാതുകള്‍ക്ക് ആ വാര്‍ത്ത വിശ്വസിക്കാനായില്ല. ജപ്പാന്‍ പേള്‍ ഹാര്‍ബര്‍ തുറമുഖം ആക്രമിച്ചിരിക്കുന്നു! അമേരിക്കയുടെ ആത്മാഭിമാനത്തിനും സ്വകാര്യഹങ്കാരത്തിനും ഏറ്റ വലിയൊരു ആഘാതമായിരുന്നുവത്. ``ജപ്പാന്‍ പരിഷകള്‍ ഇ തിന് വലിയ വില കൊടുക്കേണ്ടിവരും..'' പല്ലിറുമ്മി ധീരനായ ആ പട്ടാളക്കാരന്‍ പിറുപിറുത്തു.
1941 ഡിസംബര്‍ ഏഴിന് സംഭവിച്ച ആ ദുരന്തത്തിന്, ഏറെ മുന്നൊരുക്കങ്ങള്‍ക്ക് ശേഷം അമേരിക്ക മറുപടി നല്‌കിയത് 1942 ഏപ്രില്‍ 18 നായിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാന്റെ മണ്ണില്‍ അമേരിക്ക നല്‌കിയ ആദ്യത്തെ വ്യോമാക്രമണമായിരുന്നുവത്. ചരിത്രം അതിനെ രേഖപ്പെടുത്തിയത് ഡൂലിറ്റില്‍ റൈഡ് എന്നായിരുന്നു.
ജപ്പാനെ ആക്രമിക്കാന്‍ രൂപം നല്‌കിയ പതിനേഴാം ബോംബ് ഗ്രൂപ്പിലേക്ക് പരിശീലനം നല്‌കിയത് 24 പേര്‍ക്കായിരുന്നു. രാത്രിയിലും പകലുമുള്ള വ്യത്യസ്‌തമായ പരിശീലനങ്ങള്‍...ഫ്‌ളോറിഡായായിരുന്നു പരിശീലനസ്ഥലം. മിന്നലാക്രമണത്തിനായി തിരഞ്ഞെടുക്കപ്പെട്ടവരില്‍ ഒരാള്‍ ജേക്കബ് ഡാനിയേലായിരുന്നു.
ആക്രമണം വിജയകരമായിരുന്നുവെങ്കിലും അഹിതകരമായത് ഒന്ന് സംഭവിച്ചു. പാരച്യൂട്ടില്‍ നിന്നുള്ള ചാട്ടത്തിനിടയില്‍ ജേക്കബ് ഡാനിയേലിന് വീണ് പരി ക്ക് പറ്റി. ഒരു സെമിത്തേരിയിലേക്കാണ് അയാള്‍ നിലംപതിച്ചത്. തൊട്ടടുത്ത ദിവ സം തന്നെ ജപ്പാന്‍ പട്ടാളം അയാളെ പിടികൂടി; ഒപ്പം നാലുപേരെയും.
പാരച്യൂട്ടില്‍ നിന്ന് വീണ് ജേക്കബ് ദാനിയേലിന് പരുക്ക് പറ്റുന്ന നേരത്ത് അമേരിക്കയിലെ ഒറിഗോണില്‍ ആയിരുന്ന അ യാളുടെ അമ്മയ്‌ക്ക് വ്യത്യസ്‌തമായ ഒരനുഭവം ഉണ്ടായി. വായുവിലൂടെ താന്‍ താഴേക്ക് താഴേക്ക് പോകുന്നതുപോലെ... ആത്മാവില്‍ വലിയൊരു ഭാരം അനുഭവപ്പെട്ട നിമിഷമായിരുന്നു അതെന്ന് പിന്നീട് അവര്‍ അതേക്കുറിച്ച് അനുസ്‌മരിച്ചു. അഹിതകരമായിട്ടെന്തോ സംഭവിക്കാന്‍ പോവുകയാണെന്ന് ആ മനം പറഞ്ഞു. 1942 മാര്‍ച്ചിലായിരുന്നു അമ്മ മകനെ അവസാനമായി കണ്ടത്. ട്രെയിനിംങിനായി പോര്‍ട്ട്‌ലന്റില്‍ നിന്ന് പോകുന്നതിന് മുമ്പ് മകന്റെ ചില കത്തുകള്‍ ആ അമ്മയ്‌ക്ക് ലഭിച്ചു. പിന്നീട് അമ്മ അയച്ച കത്തുകളാവട്ടെ മേല്‍വിലാസക്കാരനില്ലാത്തതിന്റെ പേരില്‍ തിരികെയെത്തുകയും ചെയ്‌തിരുന്നു. ഈ സാഹചര്യത്തിലാണ് അമ്മ ആ ദുഃസ്വപ്‌നം കണ്ടത്.
യുദ്ധവാര്‍ത്തകള്‍ കേട്ടുതുടങ്ങിയ സമയമായിരുന്നുവത്. ടോക്കിയോയില്‍ ബോം ബ് വര്‍ഷിച്ച വിമാനങ്ങളിലൊന്നില്‍ മക നും ദൗത്യവാഹകരായി ഉണ്ടെന്ന് അവര്‍ അറിഞ്ഞു. അമ്മ ഹൃദയഭാരം തീര്‍ത്തത് ദൈവത്തിന്റെ മുമ്പില്‍ മുട്ടുകുത്തി പ്രാര്‍ ത്ഥിച്ചുകൊണ്ടാണ്. ``എന്റെ മകന് യാതൊ രു അപകടവും വരുത്തരുതേ..'' അവര്‍ ഉള്ളുരുകി പ്രാര്‍ത്ഥിച്ചു. അടുത്ത ദിവസം പോര്‍ട്ട്‌ലന്റ് ജേര്‍ണലില്‍ നിന്ന് മാധ്യമപ്രതിനിധി അമ്മയെ വിളിച്ച് മകനെക്കുറിച്ചുള്ള വിവരങ്ങള്‍ ചോദിച്ചതോടെ ആശങ്കപ്പെട്ടിരുന്ന ദുരന്തം ആസന്നമായിക്കഴിഞ്ഞുവെന്ന് അവര്‍ക്ക് മനസ്സിലായി. ഡൂലിറ്റില്‍ റൈഡിംങിന്റെ ചിത്രങ്ങള്‍ അവര്‍ കാണുകയുമുണ്ടായി. ജപ്പാന്‍കാര്‍ മകനെ തടവുപുളളിയായി പിടികൂടിയിരിക്കുന്നു!
വേദനാകരമായ ആ യാഥാര്‍ത്ഥ്യം ഒടുവില്‍ അവര്‍ അംഗീകരിച്ചു. മറ്റൊരാള്‍ക്കും രേഖപ്പെടുത്താന്‍ കഴിയാത്തത്രവിധത്തിലുള്ള വേദനകളിലേക്ക് ആ കുടുംബം താഴ്‌ന്നുപോയി. തടവുകാരോടുള്ള ജപ്പാന്‍ കാരുടെ ക്രൂരപീഡനങ്ങളുടെ വാര്‍ത്തകള്‍ പുറംലോകം അറിഞ്ഞുതുടങ്ങിയതോടെ ആ കുടുംബാംഗങ്ങള്‍ക്ക് ഊണും ഉറക്കവുമില്ലാതെയായി. മകന് ഭക്ഷണം കഴിക്കാന്‍ കിട്ടിയിട്ടുണ്ടാവുമോ എന്ന സങ്കടത്താല്‍ വിളമ്പിവച്ച ഭക്ഷണം തൊട്ടുനോക്കുക പോലും ചെയ്യാതെ എണ്ണീറ്റുപോയ എത്രയോ ദിവസങ്ങള്‍!
ഒരു ദിവസം ജേക്കബ് ദാനിയേലിന്റെ അ മ്മ വീട്ടില്‍ തനിച്ചായ സമയം. പ്രാര്‍ത്ഥിച്ചതിന് ശേഷം ഉച്ചഭക്ഷണം കഴിക്കാനായി ഇരുന്നതായിരുന്നു അവര്‍. ആത്മഭാരം അ വരെ വീണ്ടും മഥിച്ചു. അവര്‍ ഹൃദയം നു റുങ്ങുന്ന വേദനയോടെ കര്‍ത്താവിന്റെ രൂപത്തിന് മുമ്പില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിച്ചു. അവര്‍ കണ്ണീരോടെ പ്രാര്‍ത്ഥിച്ചത് ഒ ന്ന് മാത്രം. എന്റെ ദൈവമേ, ഈ ഒരവസ്ഥയില്‍ ഇങ്ങനെ ഹൃദയത്തില്‍ ഭാരപ്പെട്ട് എനിക്ക് അധികകാലം ജീവിക്കാനാവില്ല. എന്റെ മകന്‍ സുരക്ഷിതനാണെന്ന് മാത്രം എനിക്ക് അറിഞ്ഞാല്‍ മതി. അവന്റെ ജീവന് ഒരപകടവും ഉണ്ടായിട്ടില്ലെന്ന്.. എ നിക്കതിന് ഒരടയാളം തരൂ..
ആ നിമിഷം ദൈവം തന്നോട് സംസാരിക്കുന്നതുപോലെ അമ്മയ്‌ക്കനുഭവപ്പെട്ടു. ``എവിടെയാണെങ്കിലും അവന്‍ സുരക്ഷിതനായിരിക്കും. ഈ രാജ്യത്തിന് വേണ്ടി ഞാനവനെ സംരക്ഷിക്കും...''
``ഉവ്വ് കര്‍ത്താവേ, നീ നല്ലതുമാത്രമേ ചെ യ്യൂ എന്നെനിക്കറിയാം..'' അവര്‍ ഏറെ നേരം കര്‍ത്താവിനെ സ്‌തുതിച്ചു. ഒരു ജ പ്പാന്‍കാരനും അവനെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് ഉറച്ചബോധ്യം അമ്മയ്‌ക്കുണ്ടായി. അവന്റെ ജീവിതത്തെ കര്‍ത്താവിന് ആവശ്യമുണ്ടെങ്കില്‍ അവന്‍ ജീവിക്കുക തന്നെ ചെയ്യും. കാരണം ദൈവം അത്ഭുതങ്ങള്‍ ചെയ്യുന്നവനും രക്ഷകനും പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം നല്‌കുന്നവനുമാണ്. അമ്മമാരുടെ കണ്ണീരില്‍ കുതിര്‍ന്ന പ്രാര്‍ത്ഥനകള്‍ക്ക് മക്കളുടെ ജീവിതങ്ങളെ രക്ഷിക്കാന്‍ കഴിയുമെന്ന ബോധ്യം അവര്‍ ക്ക് ഉണ്ടായതും അതനേകരോട് അവര്‍ ഏറ്റുപറഞ്ഞതും അങ്ങനെയാണ്. പിന്നീട് ആ അമ്മ ആശങ്കപ്പെട്ടത് മകന്റെ ആത്മാവിനെക്കുറിച്ചോര്‍ത്താണ്. അപ്പോഴും ദൈവം ഏശയ്യ 55:9-ലൂടെ അവര്‍ക്ക് ഉ ത്തരം നല്‌കി.
അങ്ങനെയൊരു ദിവസം ഏറ്റവും വേദനാകരമായ ഒരു വാര്‍ത്ത ആ അമ്മയുടെ കാതുകളിലെത്തി. ജപ്പാന്‍ തടവുകാരെ വധശിക്ഷയ്‌ക്ക് വിധിച്ചിരിക്കുന്നു. ദൈവത്തോട് അവര്‍ ഉച്ചസ്വരത്തില്‍ പരാതിപ്പെട്ടു. എന്റെ മകന് യാതൊരു കുഴപ്പവും ഉണ്ടാവില്ലെന്ന് പറഞ്ഞിട്ട് ഇതാണോ അ വന് സമ്മാനിക്കാന്‍ പോകുന്നത്? വാക്കു മാറാത്തവനായ ദൈവം അപ്പോഴും അ വരെ ആശ്വസിപ്പിച്ചു. ``മാലാഖമാര്‍ അ വനെ കാത്തുകൊള്ളും.'' എന്തോ അത് വിശ്വസിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ടാവുമോ ആവോ? പക്ഷേ സത്യത്തില്‍ സംഭവിച്ചത് അതാണ്. ജപ്പാന്‍ പിടികൂടിയ, ദാ നിയേല്‍ അടക്കമുള്ള അഞ്ചുപേരില്‍ മൂന്നുപേരെ പട്ടാളക്കാര്‍ വെടിവച്ചുകൊന്നു. നാല്‌പതുമാസം നീണ്ട തടവുജീവിതത്തില്‍ ഭക്ഷണ അപര്യാപ്‌തത മൂലം ദാരിദ്ര്യത്താല്‍ നാലാമനും മരണമടഞ്ഞു. കൊടുത്ത വാക്ക് നിലനിര്‍ത്താനായി ദൈവം ദാനിയേലിന്റെ മാത്രം ജീവന്‍ നിലനിര്‍ത്തുകയും മഹത്തായ കാര്യങ്ങള്‍ ക്കായി വിനിയോഗിക്കുകയും ചെയ്‌തു എ ന്നത് പില്‌ക്കാല ചരിത്രം.
ജേക്കബ് ദൈ്വഷ്വറുടെ `ഞാന്‍ ജപ്പാന്റെ തടവുകാരനായിരുന്നു' എന്ന ലഘുലേഖ അന്നത്തെ ജീവിതത്തില്‍ നിന്ന് ചീന്തിയെടുത്ത അനുഭവക്കുറിപ്പുകളുടേതാണ്. നാ ല്‌പതുമാസം നീണ്ട ആ ജീവിതത്തില്‍ 34 മാസവും ഏകാന്തതടവായിരുന്നു ജേക്കബിന് വിധിച്ചിരുന്നത്. പുറംലോകം കാ ണാതെ, മനുഷ്യരെ കാണാതെ ആവശ്യത്തിന് ഭക്ഷണമോ വെള്ളമോ വെളിച്ചമോ ലഭിക്കാതെ നരകതുല്യമായ ജീവിതം. അ തിനിടയില്‍ മൃഗീയപീഡനങ്ങളും. മുട്ടുകുത്തി നിര്‍ത്തി നിരന്തരമായ പീഡനമായിരുന്നു ദൈ്വഷറിന് കിട്ടിയതെങ്കില്‍ നീല്‍ സണ്‍ എന്ന തടവുകാരനെ നിലം തൊടീക്കാതെ ദിവസത്തില്‍ എട്ടുമണിക്കൂറോളം കെട്ടിതൂക്കിയിടുകയായിരുന്നു. മറ്റ് ചിലരെ മുഖം തൂവാലകൊണ്ട് മറച്ചതിന് ശേഷം വെള്ളമൊഴിക്കും. തുടര്‍ച്ചയായി വെള്ളം ഒഴിക്കുമ്പോള്‍ ശ്വാസം കഴിക്കാനാവാതെ അവര്‍ പിടയും. ഒരു കപ്പ് സൂപ്പായിരുന്നു പ്രഭാത ഭക്ഷണം, നാല് കഷണം ബ്രഡ് ഉച്ചഭക്ഷണവും. അത്താഴവും അതുതന്നെ. പിന്നെ അല്‌പം വെള്ളവും. വേനല്‍ ക്കാലം ചുട്ടുപൊള്ളിച്ചുവെങ്കില്‍ തണുപ്പുകാലം ശരീരത്തെ വിറകൊള്ളിച്ചു.
പിടികൂടിയതിന്റെ ആറാം മാസത്തിലാ ണ് സഹതടവുകാരില്‍ മൂന്നുപേരെ ജ പ്പാന്‍കാര്‍ വെടിവച്ചുകൊന്നത്, 1942 ഒ ക്‌ടോബര്‍ 15 ന്. പതിനാല് മാസം കഴിഞ്ഞപ്പോള്‍ നാലാമന്‍ ദാരിദ്ര്യം മൂലം മരണമടഞ്ഞു. ശത്രുക്കളോടുള്ള വിദ്വേഷത്താല്‍ ജേക്കബ് ദാനിയേല്‍ എരിഞ്ഞ നാളുകള്‍. ഒരു മനുഷ്യന് മറ്റൊരു മനുഷ്യനെ എത്രമാത്രം വെറുക്കാന്‍ കഴിയുമെന്ന് അയാള്‍ ആദ്യമായി മനസ്സിലാക്കിയ നാളുകള്‍ കൂടിയായിരുന്നു അത്. മനുഷ്യന്‍ പരസ്‌പരം വെറുക്കുന്നതിന്റെ കാരണങ്ങള്‍ എത്ര ആലോചിച്ചിട്ടും അയാള്‍ ക്ക് മനസ്സിലായതുമില്ല. അങ്ങനെയൊരു ദിവസം ക്രിസ്‌തീയതയെക്കുറിച്ചുള്ള വി ചാരങ്ങള്‍ തീരെ അവിചാരിതമായി ജേക്കബിന്റെ മനസ്സിലേക്ക് കടന്നുവന്നു. ശത്രുക്കളെ സ്‌നേഹിക്കുകയും ദ്രോഹിച്ചവരോട് കരുണയോടെ പെരുമാറുകയും ചെയ്യുന്ന ക്രിസ്‌തുസ്‌നേഹധാരയില്‍ അയാള്‍ നിറഞ്ഞുതുടങ്ങി. ഒരാള്‍ക്കെങ്ങ നെ തന്നെ ദ്രോഹിച്ചവരെ സ്‌നേഹിക്കാന്‍ കഴിയുമെന്ന രഹസ്യം ബൈബിളിലുണ്ടാവുമെന്ന് ജേക്കബിന് തോന്നി. ആ രഹ സ്യം മനസ്സിലാക്കാനായി ബൈബിളിന് വേണ്ടി ആഗ്രഹിച്ചു. മേലധികാരികളോട് ബൈബിളിന് വേണ്ടി യാചിച്ചു. ഒടുവില്‍ 1944 മെയ് മാസത്തില്‍ ജേക്കബ് ദാനിയേലിന് ഒരു ബൈബിള്‍ കിട്ടി; നിബന്ധ നയോടെ.. ``മൂന്നാഴ്‌ചയ്‌ക്കുള്ളില്‍ തിരിച്ച് കൊടുക്കണം.''
ആര്‍ത്തിയോടെയാണ് ജേക്കബ് ബൈ ബിള്‍ വായിച്ചുതുടങ്ങിയത്. ആദ്യം മുതല്‍ വായന ആരംഭിച്ചു. പ്രവാചകഗ്രന്ഥങ്ങളെല്ലാം ആവര്‍ത്തിച്ചിരിക്കുന്ന, പ്രതീക്ഷയോടെ കാത്തിരിക്കുന്ന രക്ഷകന്റെ ചിത്രം അയാളുടെ ഹൃദയത്തില്‍ പതിഞ്ഞു. ദൈ വം മനുഷ്യനായി പിറക്കുമെന്നും അവന്‍ ലോകത്തെ പാപത്തില്‍ നിന്ന് രക്ഷിക്കുമെന്നുമുള്ള പ്രവചനങ്ങള്‍ അയാളുടെ ദിവസങ്ങളില്‍ പ്രതീക്ഷയുടെ വര്‍ണ്ണം ചാര്‍ത്തി. ആറുതവണയാണ് ആ ഗ്രന്ഥങ്ങളോരോന്നും ജേക്കബ് പഠിച്ചത്. പി ന്നീട് പുതിയനിയമത്തിലേക്ക് യാത്ര ആരംഭിച്ചു. ഏശയ്യായും ജെറമിയായും മിഖായും പോലെയുള്ള പഴയനിയമ ഗ്ര ന്ഥകര്‍ത്താക്കളുടെ പ്രവചനങ്ങള്‍ യേശുവില്‍ ഫലമണിയുന്നത് ജേക്കബ് അത്ഭുതത്തോടെ മനസ്സിലാക്കി. അപ്പസ്‌തോല പ്രവര്‍ത്തനങ്ങളുടെ 10:43-ല്‍ അതിന്റെ പൂര്‍ത്തീകരണം ജേക്കബ് കണ്ടു.`` അവനില്‍ വിശ്വസിക്കുന്ന എല്ലാവരും അവന്റെ നാമം വഴി പാപമോചനം നേടുമെന്ന് പ്രവാചകന്മാര്‍ അവനെക്കുറിച്ച് സാക്ഷ്യപ്പെടുത്തുന്നു.'' അപ്പസ്‌തോല പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം പൗലോസ് റോമിലെ ക്രിസ്‌ത്യാനികള്‍ ക്കായി എഴുതിയ ലേഖനം വായിച്ചു. 1944 ജൂണ്‍ എട്ടിന് ബൈബിള്‍ തുറന്നപ്പോള്‍ അയാളുടെ കണ്ണുകളില്‍ തടഞ്ഞത് ഈ തിരുവചനഭാഗമായിരുന്നു.
``ആകയാല്‍ യേശു കര്‍ത്താവാണ് എന്ന് അധരം കൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരില്‍ നിന്ന് ഉയിര്‍പ്പിച്ചു എ ന്ന് ഹൃദയത്തില്‍ വിശ്വസിക്കുകയും ചെ യ്‌താല്‍ നീ രക്ഷപ്രാപിക്കും. എന്തുകൊണ്ടെന്നാല്‍ മനുഷ്യന്‍ ഹൃദയം കൊണ്ട് വിശ്വസിക്കുകയും തന്മൂലം നീതികരിക്കപ്പെടുകയും ചെയ്യുന്നു. അവന്‍ അധരം കൊണ്ട് ഏറ്റുപറയുകയും തന്മൂലം രക്ഷപ്രാപിക്കുകയും ചെയ്യുന്നു. അവനില്‍ വിശ്വസിക്കുന്ന ഒരുവനും ലജ്ജിക്കേണ്ടി വരുകയില്ല എന്നാണല്ലോ വിശുദ്ധ ഗ്രന്ഥം പറയുന്നത്.'' (റോമ 10:9) ആ നിമിഷം സ്വന്തം പാപങ്ങളോര്‍ത്ത് പശ്ചാത്തപിക്കുവാനും തെറ്റുകള്‍ ഏറ്റുപറയാനുമുള്ള വലിയ കൃപ ദൈവം അയാള്‍ക്ക് നല്‌കി. 1 യോഹന്നാന്‍ 1:9 പശ്ചാത്തപിക്കുവാനും കുമ്പസാരിക്കുവാനുമുള്ള അയാളുടെ പ്രേ രണകളെ ഊട്ടി ഉറപ്പിച്ചു.
ശരീരവും മനസ്സും ആകെ തളര്‍ന്നിരിക്കുന്ന ആ അവസ്ഥയിലും ആത്മാവില്‍ പുതിയൊരു ജ്വലനം അനുഭവിക്കാന്‍ ജേ ക്കബിന് കഴിഞ്ഞു. ആത്മീയനേത്രങ്ങള്‍ തുറക്കപ്പെടുകയായി. ശത്രുക്കളോടുണ്ടായിരുന്ന മനോഭാവത്തില്‍ അത്ഭുതകരമാ യ മാറ്റം സംഭവിക്കുന്നത് അയാളറിഞ്ഞു. എന്തുകൊണ്ടാണ് അവര്‍ തന്നോ ട് ഇത്രമേല്‍ ക്രൂരതയോടെ പെരുമാറിയതെന്ന് ദൈവത്തിന്റെ പരിശുദ്ധാത്മാവ് ജേക്കബിന് വെളിപ്പെടുത്തിക്കൊടുത്തു. അവരുടെ ഹൃദയത്തില്‍ ക്രിസ്‌തുവില്ല.. രക്ഷകനെക്കുറിച്ച് അവര്‍ക്കറിയില്ല.. ക്രിസ്‌തുവിനെ അറിയാത്ത ഒരാള്‍ ക്രൂരനാകുന്നതില്‍ എന്താണത്ഭുതം? അകാരണമായി ദ്രോഹിച്ചവരോടും മുഖത്ത് തുപ്പിയവരോടും ക്രിസ്‌തുവിന്റെ പ്രതികരണം എന്തായിരുന്നു. ``പിതാവേ ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവരറിയുന്നില്ല...''
തന്നില്‍ സംഭവിച്ച മാനസാന്തരം എത്രമാത്രം ആഴത്തില്‍ വേരോടിയിരിക്കുന്നു എന്നറിയാനുള്ള സാഹചര്യവും തടവുകാലത്ത് ജേക്കബിനുണ്ടായി. ചെയ്യാന്‍ കല്‌പിച്ചിരുന്ന ജോലി പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുന്നതിനിടയിലാണ് പട്ടാളക്കാരന്‍ ജേക്കബിനോട് ആജ്ഞാപിച്ചത്. ``വേഗം ജയിലിലേക്ക് നടക്ക്..'' പറഞ്ഞതിന് ശേഷം അയാള്‍ കരം നിവര്‍ത്തി ജേക്കബിന്റെ പുറത്തടിക്കുകയും പിടിച്ച് മുമ്പോട്ടുതള്ളുകയും ചെയ്‌തു. കഴിയുന്നത്ര വേഗത്തില്‍ ജേക്കബ് നടക്കാന്‍ ശ്രമിച്ചു. ജയില്‍ മുറിയുടെ വാതില്‌ക്കലെത്തിയപ്പോഴേയ്‌ക്കും പട്ടാളക്കാരന്‍ വാ തില്‍ ശക്തമായി വലിച്ചടച്ചു. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ ജേക്കബിന്റെ ഒരു കാല്‍ മാത്രമേ അകത്തായിരുന്നുള്ളൂ. മറ്റേ കാല്‍ പുറത്തായിരുന്നു. അത് വാതിലിന് ഇടയില്‍ പ്പെട്ട് ചതഞ്ഞരഞ്ഞു. വേദനയുടെ നിലവിളി അയാളില്‍ നിന്നുയര്‍ന്നു. ദേഷ്യവും വെറുപ്പുമാണ് ആ നിമിഷം ജേക്കബിലുണ്ടായത്. അടുത്തനിമിഷം ക്രിസ്‌തുവചനം ആ മനസ്സിലേക്ക് കടന്നുവന്നു. ശത്രുവിനെ സ്‌നേഹിക്കുക.. നിങ്ങളെ ദ്രോഹിക്കുന്നവരെ അനുഗ്രഹിക്കുകയല്ലാതെ ശപിക്കരുത്.. ജേക്കബിന്റെ മനോഭാവം പെട്ടെന്ന് മാറി. അടു ത്ത ദിവസം ആ പട്ടാളക്കാരനെ കണ്ടപ്പോള്‍ ജേക്കബ് പുഞ്ചിരിയോടെ ജാപ്പനീസ് ഭാഷയില്‍ ആശംസിച്ചു. ``സുപ്രഭാതം''
1945 ഓഗസ്റ്റ് 10. ദൈവത്തില്‍ നിന്ന് വ്യക്തമായ ഒരു സ്വരം അയാള്‍ കേട്ടു. ``താല്‌ക്കാലിക വെടിനിര്‍ത്തല്‍ അല്ലാതെ സമാധാനത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുക.'' രാത്രി രണ്ടര വരെ ജേക്കബ് പ്രാര്‍ത്ഥനയില്‍ മുഴുകി. ഓഗസ്റ്റ് ആറിന് ഹിരോഷിമായിലും ഓഗസ്റ്റ് എട്ടിന് നാഗസാക്കിയിലും അമേരിക്ക അണുബോംബിട്ടതോ നാശം വിതച്ചതോ ആ സമയത്തൊന്നും ജേക്കബ് അറിഞ്ഞിരുന്നില്ല. എന്നാല്‍ ആ ദുരന്തത്തോടെ ജപ്പാന്‍ കീഴടങ്ങുകയും യുദ്ധം അവസാനിക്കുകയും ചെയ്‌തു. ഓഗസ്റ്റ് പതിനഞ്ചിന് ഔദ്യോഗികമായ പ്ര ഖ്യാപനമുണ്ടായി. യുദ്ധതടവുകാര്‍ മോചിതരായി. അക്കൂട്ടത്തില്‍ ജേക്കബ് ദാനിയേല്‍ ദൈഷ്വറുമുണ്ടായിരുന്നു. 1945 ഓഗസ്റ്റ് 20 ആയിരുന്നു ആ ദിനം.
എല്ലും തോലുമായാണ് ജേക്കബ് ജന്മനാട്ടില്‍ തിരികെയെത്തിയത്. പക്ഷേ ആ കണ്ണുകളില്‍ തെളിച്ചമുണ്ടായിരുന്നു. ഭാവിജീവിതത്തെക്കുറിച്ചുള്ള സ്വപ്‌നങ്ങളും പ്രതീക്ഷകളുമുണ്ടായിരുന്നു. തീരുമാനങ്ങളും വ്യക്തമായ പദ്ധതികളുമുണ്ടായിരുന്നു. ആരോഗ്യം വീണ്ടെടുത്തതിന് ശേ ഷം സീറ്റില്‍ പസഫിക്ക് യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്ന് മൂന്നുവര്‍ഷം ബൈബിള്‍ പഠിക്കുവാനാണ് അദ്ദേഹം തീരുമാനിച്ചത്. ബൈബിള്‍ പഠിച്ചതോടെ താന്‍ അനുഭവിച്ച, അറിഞ്ഞ ദൈവത്തെ മറ്റുള്ളവര്‍ ക്കും കാണിച്ചുകൊടുക്കണമെന്ന ചിന്ത ഉണ്ടായി. 1946-ല്‍ ഫ്‌ളോറന്‍സ് മാത്തിനിയുമായുള്ള ജേക്കബിന്റെ വിവാഹം നടന്നു. 1948-ല്‍ ഭാര്യാസമ്മേതം ജേക്കബ് സുവിശേഷപ്രഘോഷണത്തിന് ജപ്പാനിലേക്ക് യാത്രയായി. താന്‍ നശിപ്പിക്കാന്‍ ശ്രമിച്ച മണ്ണിലേക്ക്.. ഒരുനാള്‍ താന്‍ ശത്രുവായി കരുതിയിരുന്നവരുടെ ഇടയിലേക്ക്...
ഉദയസൂര്യന്റെ നാട്ടിലേക്ക്- ജപ്പാന്റെ മണ്ണിലേക്ക്- മടങ്ങിയെത്തിയ ജേക്കബ് നേരിട്ടത് ഒരായിരം ചോദ്യങ്ങളായിരുന്നു.``നിങ്ങള്‍ക്കെന്താണ് സംഭവിച്ചത്? നിങ്ങളെന്തിനാണ് മടങ്ങിയെത്തിയത്?'' എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമായി അദ്ദേഹത്തിന് പറയാനുണ്ടായിരുന്നത് ഒന്നുമാത്രം. ക്രിസ്‌തു. അവന്റെ സ്‌നേഹം.....
ക്രിസ്‌തീയതയുടെ ദൈവത്തെക്കുറിച്ചുള്ള ജേക്കബ് ദാനിയേല്‍ ദൈ്വഷറുടെ സുവിശേഷപ്രഘോഷണം കേട്ട് ആളുകള്‍ കണ്ണീര്‍വാര്‍ത്ത് കരഞ്ഞു. അവര്‍ അങ്ങനെയൊരു ദൈവത്തെക്കുറിച്ച് കേട്ടിരുന്നില്ല. ശരിയെന്താണെന്നും സത്യമെന്താണെന്നും അറിയാന്‍ അവര്‍ ആഗ്രഹിച്ചിരുന്നു. ചക്രവര്‍ത്തിയെ ദൈവമായാണ് ആ ജനത കണ്ടിരുന്നത്. അദ്ദേഹം പറയുന്നതിനപ്പുറം അവര്‍ മറ്റൊന്നും ചിന്തിച്ചിരുന്നില്ല. ചക്രവര്‍ത്തി നല്‌കിയ തെറ്റായ പ്രബോധനം കേട്ട് അനേകം ചെറുപ്പക്കാര്‍ ആത്മഹ ത്യവരെ ചെയ്‌തിരുന്നു. ``ഇങ്ങനെയൊന്ന് ഇതിന് മുമ്പ് ഞങ്ങള്‍ കേട്ടിട്ടേയില്ല..'' അതായിരുന്നു സുവിശേഷം കേട്ടപ്പോള്‍ അവരുടെ പ്രതികരണം.
ജേക്കബ് ദാനിയേലിന്റെ സുവിശേഷവല്‍ക്കരണത്തിന്റെ ആദ്യവര്‍ഷം തന്നെ മുപ്പതിനായിരം വ്യക്തികളാണ് ജപ്പാനില്‍ മാനസാന്തരപ്പെട്ടത്. പത്തു ദിവസം നീണ്ട ഒരു പരിപാടിയില്‍ പതിനായിരം പേര്‍ മാനസാന്തരത്തിന്റെ വഴിയിലേക്ക് തിരിഞ്ഞു. അക്കൂട്ടത്തിലൊരാള്‍ ജേക്കബ് ദാനിയേലിന്റെ മുന്‍പ്രിസണ്‍ ഗാര്‍ഡുമുണ്ടായിരുന്നു. അയാള്‍ നാന്‍ കിങിലെ തടവുകാര്‍ക്ക് പിന്നീട് ബൈബിള്‍ വിതരണം ചെയ്‌തു. മറ്റൊരാള്‍ പേള്‍ ഹാര്‍ബര്‍ ദുരന്തത്തിന്റെ പിന്നണിയിലുണ്ടായിരുന്ന ക്യാ പ്‌റ്റന്‍ മിറ്റ്‌സു ആയിരുന്നു.
30 വര്‍ഷക്കാലം ദൈവസ്‌നേഹത്തിന്റെ അവസാനിക്കാത്ത സന്ദേശങ്ങളുമായി ജപ്പാനിലെങ്ങും ജേക്കബ് ചുറ്റിസഞ്ചരിച്ചു. 1959 ല്‍ ജപ്പാനിലെ ക്രിസ്‌ത്യാനികളുടെ അഭ്യര്‍ത്ഥനയെ മാനിച്ച് ജേക്കബ് ദാനിയേല്‍ നാഗോയായില്‍ സ്ഥിരതാമസമാക്കി. 17 വര്‍ഷം മുമ്പ് അയാള്‍ ബോംബ് വര്‍ഷിച്ച അതേ സ്ഥലത്തുതന്നെ. 2008 മാര്‍ച്ച് 15 ന് മരിക്കുമ്പോള്‍ അദ്ദേഹത്തിന് 95 വയസായിരുന്നു പ്രായം.







Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.