Sat05192012

Last Updated 19 May 2012:11:40:52 PM IST

RegisterRegister



Font Size

Member's Area
Friday, 19 August 2011 15:14

നെറ്റിയിലെ കുരിശും കാല്‍മുട്ടിലെ തഴമ്പും

Written by  പീറ്റര്‍ കൊച്ചാലുങ്കല്‍ സി.എം.ഐ
Rate this item
(9 votes)

ഷെല്ലിയും സ്വീറ്റിയും ബറോഡായിലാണു താമസം. ഇവര്‍ക്കിപ്പോള്‍ മൂന്നുമക്കളുണ്ട്‌. മൂന്നാമതൊരു കുഞ്ഞുണ്ടാകുമെന്നറിഞ്ഞപ്പോള്‍ സന്തോഷമായിരുന്നു. ഒരു കുഞ്ഞുതന്നെ കൂടുതലെന്നു കരുതിയ ചിലര്‍ക്ക്‌ അതൊരു ഷോക്കുമായിരുന്നു. നിത്യവും പള്ളികളില്‍ നിരങ്ങി, കാല്‍മുട്ടില്‍ അരയിഞ്ചു തഴമ്പും പിടിപ്പിച്ച്‌ നടക്കുന്ന പല സത്യക്രിസ്‌ത്യാനികളും ``മക്കളില്ലെങ്കില്‍ ഭാഗ്യം... ഒന്നുണ്ടായാല്‍ ഓക്കെ'' എന്നു കരുതുന്നവരാണ്‌.

ഇത്തരത്തിലുള്ള പലരും ഷെല്ലിയെയും സ്വീറ്റിയെയും സമീപിച്ചത്രേ, ഉപദേശം കൊടുക്കാന്‍!! ബന്ധുമിത്രാദികളില്‍ പലരും ചോദിച്ചു, ``റ്റിയൂഷന്‍ സെന്റര്‍ തുടങ്ങാന്‍ പോവുകയാണോ?'' ``എല്‍.കെ.ജിയിലേക്ക്‌ അഡ്‌മിഷന്‍ തുടങ്ങിയോ?''... ഇതെല്ലാം കേട്ട്‌ ആ മാതാപിതാക്കളുടെ ഉള്ളില്‍ മഹായുദ്ധം നടക്കുകയായിരുന്നു. ചുറ്റുമുള്ളവര്‍ പാപം ചെയ്യാന്‍ അവര്‍ക്കു പ്രേരണ നല്‍കി. വരച്ച കുരിശിന്റെ എണ്ണക്കൂടുതല്‍കൊണ്ടു നെറ്റിയില്‍ കുരിശിന്റെ പാടു വഹിക്കുന്നവരായിരുന്നു അവരില്‍പ്പലരും...!!

മെഡിക്കല്‍ ചെക്കപ്പിനു ചെന്നപ്പോള്‍ അവിടെയും പരീക്ഷകന്‍ ഡോക്‌ടറിന്റെ രൂപത്തിലുണ്ടായിരുന്നു. തങ്ങള്‍ക്കീ കുഞ്ഞിനെ വേണമെന്നും തങ്ങള്‍ ക്രിസ്‌ത്യാനികളാണെന്നും പറഞ്ഞപ്പോള്‍ അയാളിലെ സാത്താന്‍ പറഞ്ഞു, ``നിങ്ങള്‍ പേടിക്കണ്ടാ... ജീസസ്‌ എന്നെ ശിക്ഷിച്ചോട്ടെ ഈ ഗര്‍ഭഛിദ്രം നടത്തുന്നതിന്‌ ഞാന്‍ റെഡി.'' അവര്‍ അവിടെനിന്നും രക്ഷപ്പെട്ടു. സ്വീറ്റി ആ കുഞ്ഞിനു ജന്മം കൊടുത്തു. ഒന്‍പതുമാസം ആ മാതാപിതാക്കള്‍ക്ക്‌ ഒറ്റപ്പെടലിന്റെ തിക്താനുഭവമായിരുന്നു. അവര്‍ ദൈവത്തിന്റെ ഭാഗം തിരഞ്ഞെടുത്തു... ജീവനെ തിരഞ്ഞെടുത്തു. ആ കുഞ്ഞിന്റെ അടുത്തിരുന്ന്‌ അതിനെ ഓമനിക്കുമ്പോള്‍ ഷെല്ലിയുടെ കണ്ണീര്‍ നിലത്തുവീഴും... ആ പൊന്നോമനക്കുവേണ്ടി അനുഭവിച്ച പീഡാനുഭവങ്ങളെയോര്‍ത്താകാം... ആ ജീവന്റെ വിലയോര്‍ത്താകാം...

ഷെല്ലിയെയും സ്വീറ്റിയെയും കുഞ്ഞിനെയും കണ്ടപ്പോള്‍ കവി പി. കുഞ്ഞിരാമന്‍നായര്‍ ചെയ്‌തതുപോലെ ചെയ്യാന്‍ തോന്നി. കൊച്ചുകുഞ്ഞുങ്ങളെ കണ്ടിരുന്നപ്പോള്‍ അദ്ദേഹം ആ കുഞ്ഞിക്കാലുകള്‍ എടുത്ത്‌ തന്റെ തലയില്‍ വയ്‌ക്കുമായിരുന്നു... അതൊരനുഗ്രഹമായി അദ്ദേഹം കണ്ടിരുന്നത്രേ! ആ കുഞ്ഞിന്റെ മാത്രമല്ല മാതാപിതാക്കളുടെയും അനുഗ്രഹം എനിക്കും അങ്ങനെ കിട്ടിയിരുന്നെങ്കില്‍ എന്നു ഞാനാഗ്രഹിച്ചു... ഷെല്ലിക്കും സ്വീറ്റിക്കും മൂന്നു മക്കള്‍ക്കും പ്രകൃതിയുടെ ഭാവവും ഭാവശുദ്ധിയുമുണ്ട്‌. നന്മയുടെ തീരാത്ത ഉറവയുണ്ടവരില്‍... ജോര്‍ജ്‌ എന്നു പേരുള്ള മൂന്നാമത്തെ കുഞ്ഞ്‌ എല്ലാ തിന്മകളോടും പോരാടി ജയിക്കട്ടെ... ഷെല്ലിയുടെയും സ്വീറ്റിയുടെയും ഈ വിജയത്തില്‍ പ്രാര്‍ത്ഥനകൊണ്ട്‌ അവരോടൊപ്പം നമുക്കും പങ്കുചേരാം.

Login to post comments

Sunday Shalom

sunday-h1
The weekly newspaper in malayalam

Shalom Times

times-h1
Monthly Spiritual Malayalam Magazine

Shalom Tidings

tidings-h1
Bi monthly spritual magazine in english

Shalom Television

shalom-tv-h1
Gods own channel from Kerala

SIMS

sims
Shalom Institute of Media Science

Dedication to Mother Mary

mother-maryHail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.

Holy Mary, Mother of God, pray for us sinners, now and at the hour of our death. Amen.

Mary, Mother of God, pray for all Shalom initiatives.