Sat05192012

Last Updated 19 May 2012:11:40:52 PM IST

RegisterRegister



Font Size

Member's Area
Friday, 22 July 2011 14:44

വാക്ക്‌ തെറ്റിച്ചു, വാക്ക്‌ കൊടുത്തു Featured

Written by  ബിജു സെബാസ്റ്റ്യന്‍
Rate this item
(9 votes)

വിറയാര്‍ന്ന കരങ്ങളോടെ ആദരപൂര്‍വം ഭഗത്‌ ബൈബിള്‍ ഏറ്റുവാങ്ങി. ഒരിക്കല്‍ താന്‍ വലിച്ചെറിയുകയും നിന്ദിക്കുകയും ചെയ്‌ത അതേ ബൈബിള്‍. തീരാത്ത ദാഹംപോലെ ഭഗത്‌ ബൈബിള്‍ വായിച്ചുതുടങ്ങി. ഒളിപ്പിച്ച്‌ വച്ചിരുന്ന തന്റെ നിഗൂഢജീവിതം മറനീക്കി പുറത്തുവരുന്നതും ചെയ്‌തുപോയ പാപങ്ങള്‍ തന്നെ ഭാരപ്പെടുത്തുന്നതും ഭഗത്‌ അറിഞ്ഞു. `സോപ്പാ കൊണ്ടെന്നെ തളിക്കണമേ... എന്നെ ശുദ്ധീകരിക്കണമേ'എന്ന്‌ ഭഗത്‌ കരഞ്ഞു പ്രാര്‍ത്ഥിച്ചു.05

മകനെ, ഉന്നത വിദ്യാഭ്യാസത്തിന്‌ ഇംഗ്ലണ്ടിലേക്ക്‌ അയക്കുമ്പോള്‍ സിക്ക്‌ വം ശജരായ ആ അച്ഛനും അമ്മയും അവനോട്‌ ഒന്നേ ആവശ്യപ്പെട്ടിരുന്നുള്ളൂ ``മോനേ, നീ ഇംഗ്ലീഷുകാരുടെ രീതികളോ ആചാരങ്ങളോ വിശ്വാസങ്ങളോ സ്വീകരിക്കരുത്‌; നമ്മുടെ വിശ്വാസങ്ങളും ആചാരങ്ങളും അണുവിട തെറ്റിക്കയുമരുത്‌.''
``ഇല്ല അച്ഛാ, ഇല്ല അമ്മേ ഞാന്‍ ഒരിക്കലും നമ്മുടെ വിശ്വാസം തെറ്റിക്കില്ല. ഉറപ്പ്‌.''

തങ്ങള്‍ക്ക്‌ സ്‌നേഹചുംബനവും വാഗ്‌ദാന വും നല്‍കി മകന്‍ പടിയിറങ്ങി അകന്നകന്നു പോകുന്നത്‌ മാതാപിതാക്കള്‍ കണ്ണുനീരോടെ നോക്കിനിന്നു. പക്ഷേ നല്‍കിയ വാക്കു തെറ്റിക്കാനായിരുന്നു ആ മകന്റെ നിയോഗം. എന്നാല്‍ അത്‌ ഒരു വാക്കു മാറ്റലല്ലായിരുന്നു. ദൈവം അവനില്‍നിന്ന്‌ ആവശ്യപ്പെടുന്ന, അവനില്‍നിന്ന്‌ നിവര്‍ത്തിച്ചെടുക്കേണ്ട ഒരുപാട്‌ നിയോഗങ്ങളുടെ കര്‍മ്മപൂര്‍ത്തീകരണത്തിനുവേണ്ടിയുള്ള വാക്കുതെറ്റിക്കലായിരുന്നു. തന്നെക്കാള്‍ അധികമായി പിതാവിനെയോ മാതാവിനെയോ സ്‌നേഹിക്കുന്നവര്‍ തന്റെ സ്‌നേഹത്തിന്‌ പുറത്തായിരിക്കുമെന്ന ക്രിസ്‌തുവചനത്തിന്റെ സാക്ഷീകരണം കൂടിയാ യി അതുമാറി. അന്ന്‌ പടിയിറങ്ങിപ്പോയ ആ മകനാണ്‌ ഇന്ത്യയിലെങ്ങും അറിയപ്പെട്ട സുവിശേഷകനും `21-ാം നൂറ്റാണ്ടിലെ ഏലീശ്വാ' എന്ന്‌ അപരനാമത്തില്‍ വിശേഷിക്കപ്പെട്ടവനുമായ ഭഗത്‌സിങ്‌ ചബ്ര.

** ** **
ഭഗത്‌സിങ്ങിനെ കുട്ടിക്കാലങ്ങളില്‍ എന്നും വേട്ടയാടിയിരുന്ന ഒരു സ്വപ്‌നമുണ്ടായിരുന്നു. ചെങ്കുത്തായി ഉയര്‍ന്നു നില്‍ ക്കുന്ന ഒരു കുന്നിന്‍മുകളിലേക്ക്‌ കയറിപ്പോവുകയാണ്‌ അവന്‍. പെട്ടെന്ന്‌ ചുവട്‌ തെറ്റി താഴേക്ക്‌ നിലംപതിക്കുന്നു. ആകാശവും ഭൂമിയും നടുങ്ങത്തക്ക ഒരു നിലവിളി അവനില്‍ നിന്ന്‌ ഉയരുന്നു. പക്ഷേ അവന്‍ നിലംപതിക്കുന്നതാകട്ടെ ഒരു പട്ടുമെത്തയിലേക്ക്‌. അ നുദിനമെന്നോണം ആവര്‍ത്തിക്കപ്പെട്ടിരുന്ന ആ സ്വപ്‌നത്തിന്റെ അര്‍ത്ഥം എ ന്തായിരുന്നിരിക്കാം?
** ** **
ഇന്ന്‌ പാക്കിസ്ഥാന്റെ അധീനതയിലുള്ള പഞ്ചാബ്‌ പ്രവിശ്യയില്‍ 1903 ജൂണ്‍ ആ റിനായിരുന്നു ഭഗത്‌ സിങിന്റെ ജനനം. സമ്പന്നനായ ഒരു വ്യാപാരിയായിരുന്നു പിതാവ്‌- ജവഹര്‍ മാല്‍ ചബ്ര. ഒരു ഭ ക്ത സ്‌ത്രീയായിരുന്നു അമ്മ - ലക്ഷ്‌മിഭായ്‌. ആറു സഹോദരന്മാരും ഒരു സ ഹോദരിയുമായിരുന്നു ഭഗത്‌ സിങിനുണ്ടായിരുന്നത്‌. മൂത്ത സന്താനമായിരുന്നു ഭഗത്‌. സഹോദരന്മാരിലൊരാളാ യ ചന്ത്‌ ചബ്ര ഡല്‍ഹി മേയറും പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ അടുത്ത സഹായികളില്‍ ഒരാളുമായിരുന്നു.

ഒരു ക്രിസ്‌ത്യന്‍ മിഷനറി സ്‌കൂളിലായിരുന്നു ഭഗതിന്റെ പ്രാഥമിക വിദ്യാഭ്യാസം. പക്ഷേ ഒരിക്കലും ക്രിസ്‌ത്യാനികളെയോ അവരുടെ വിശ്വാസങ്ങളെയോ ഭഗത്‌ ഇഷ്‌ടപ്പെട്ടിരുന്നില്ല. എ ന്നാല്‍ സിക്ക്‌ വിശ്വാസങ്ങളെയും ആ ചാരങ്ങളെയും അയാള്‍ മുറുകെ പിടിക്കുകയും ചെയ്‌തിരുന്നു. പിന്നീടെന്നോ കിട്ടിയ ഒരു ബൈബിള്‍ പിച്ചിച്ചീന്തുക യും അതിന്റെ പുറംചട്ട മാത്രം ഒരു കൗതുകംപോല്‍ സൂക്ഷിക്കുകയും ചെയ്‌തിരുന്ന ചരിത്രവും ഭഗത്‌ സിങിന്റേതായുണ്ട്‌. ക്രിസ്‌ത്യാനികളെ എന്നും നിന്ദിക്കുന്ന മനോഭാവമായിരുന്നു ഭഗതിനുണ്ടായിരുന്നത്‌.

പഞ്ചാബ്‌ യൂണിവേഴ്‌സിറ്റിയില്‍നിന്ന്‌ ബി രുദം പൂര്‍ത്തിയാക്കിയ ഭഗത്‌ അഗ്രിക്ക ള്‍ച്ചറല്‍ എന്‍ജിനിയറിങ്ങില്‍ ഉന്നതപഠനത്തിനായിട്ടാണ്‌ 1926 ല്‍ ഇംഗ്ലണ്ടിലേ ക്ക്‌ കപ്പല്‍ കയറിയത്‌. മാതാപിതാക്കള്‍ ക്ക്‌ അത്തരമൊരു യാത്രയും പഠനവും തീരെ ഇഷ്‌ടമുണ്ടായിരുന്നില്ല. ക്രി സ്‌ത്യാനികളാല്‍ മകന്‍ വശീകരിക്കപ്പെ ട്ട്‌ പോകുമോ എന്നതായിരുന്നു അവരുടെ ആശങ്ക. എങ്കിലും മകന്റെ നല്ല ഭാവിയെക്കരുതി അവര്‍ മനസില്ലാമനസോടെ സമ്മതം മൂളുകയായിരുന്നു. പോകുംനേരത്തായിരുന്നു തുടക്കത്തില്‍ നാം വായിച്ച ഓര്‍മപുതുക്കലും വാക്കു നല്‍കലും.

ഇംഗ്ലണ്ടിലെ ജീവിതം ഭഗതിനെ മറ്റൊരാളാക്കി മാറ്റി. ലോകത്തിന്റെ നൈമിഷിക സുഖങ്ങളില്‍ അയാള്‍ ആവോ ളം മുഴുകി. പാശ്ചാത്യ ശൈലിയെ അ നുകരിക്കാനുള്ള ശ്രമത്തിന്റെ ആദ്യപടിയായി അയാള്‍ ചെയ്‌തത്‌ സിക്കുകാരുടെ മുഖമുദ്രയായ നീണ്ട മുടി മുറിച്ചുകളയുകയായിരുന്നു. ക്ലബ്ബുകളിലും നൈറ്റ്‌ പാര്‍ട്ടികളിലും മദിരോത്സവങ്ങളിലും ആവേശത്തോടെ മുഴുകുമ്പോ ഴും തന്റെ ആത്മാവിന്റെ ഒരു ഭാഗം വരണ്ടുണങ്ങിക്കിടക്കുന്നത്‌ ഞെട്ടലോടെ ഭഗത്‌ മനസിലാക്കുന്നുണ്ടായിരുന്നു.

തുടര്‍ന്നുള്ള വിദ്യാഭ്യാസം അദ്ദേഹം കാനഡയിലാണ്‌ നടത്തിയത്‌. കാനഡയിലേക്ക്‌ നടത്തിയ ഒരു അവധിക്കാല വി നോദയാത്ര കപ്പലിലായിരുന്നു. അവിടെ മുട്ടുകുത്തി പ്രാര്‍ത്ഥിക്കുന്ന രണ്ട്‌ ചെറുപ്പക്കാര്‍ ക്രിസ്‌തീയ പ്രാര്‍ത്ഥനയുടെ ആദ്യസ്‌ഫുരണങ്ങള്‍ ഭഗതിലുണര്‍ത്തുകയായിരുന്നു. ജോണ്‍, എഡിത്‌ ഹെവാ ര്‍ഡ്‌ എന്നീ നല്ലവരായ ക്രൈസ്‌തവ സുഹൃത്തുക്കളുടെ സ്വാധീനം ഭഗതിനെ ക്രിസ്‌തീയതയിലേക്ക്‌ പതുക്കെ പതുക്കെ കൈപിടിച്ച്‌ നടത്തി. തങ്ങളോടൊപ്പം താമസിക്കുവാന്‍ അവര്‍ ഭഗതിനെ ക്ഷണിച്ചു. അത്താഴസമയത്തുള്ള അവരുടെ തിരുവചന വായനകള്‍ ഭഗതിന്റെ അസ്വസ്ഥപൂര്‍ണമായ ആത്മാവില്‍ ദൈവസ്‌നേഹത്തിന്റെ വെണ്‍നിലാവുപോലെ പരന്നൊഴുകിത്തുടങ്ങി. അവരോടൊത്തായിരിക്കുവാന്‍ ഭഗത്‌ ആഗ്രഹിച്ചു. അവരുടെ ആ വചനം കേള്‍ക്കുവാന്‍ ആഗ്രഹിച്ചു. അങ്ങനെയുള്ള ഏതോ ഒരു ദിവസം അവരിലൊരാള്‍ ഭഗതിന്‌ ഒരു ബൈ ബിള്‍ സമ്മാനിച്ചു. വിറയാര്‍ന്ന കരങ്ങളോടെ ആദരപൂര്‍വം ഭഗത്‌ അത്‌ ഏറ്റുവാങ്ങി. ഒരിക്കല്‍ താന്‍ വലിച്ചെറിയുകയും നിന്ദിക്കുകയും ചെയ്‌ത അതേ ബൈബിള്‍. തീരാത്ത ദാഹംപോലെ ഭഗത്‌ ബൈബിള്‍ വായിച്ചുതുടങ്ങി. അക്ഷരങ്ങള്‍ ആത്മാവിന്റെ സ്‌പന്ദനങ്ങളേറ്റ്‌ തുടിക്കുന്നത്‌ ഭഗത്‌ അറിഞ്ഞു. ഒളിപ്പിച്ച്‌ വച്ചിരുന്ന തന്റെ നിഗൂഢജീവിതം മറനീക്കി പുറത്തുവരുന്നതും ചെ യ്‌തുപോയ പാപങ്ങള്‍ തന്നെ ഭാരപ്പെടുത്തുന്നതും ഭഗത്‌ അറിഞ്ഞു. സോപ്പാ കൊണ്ടെന്നെ കഴുകണമേ എന്നും എ ന്നെ ശുദ്ധീകരിക്കണമേയെന്നും ദൈവത്തിന്റെ കരുണയ്‌ക്കായി ഭഗത്‌ ക രഞ്ഞു പ്രാര്‍ത്ഥിച്ചു. അപ്പോള്‍ ദൈവത്തിന്റെ സ്വരം ഭഗത്‌ കേട്ടു. ``ഇതാ നി ന്റെ പാപങ്ങള്‍ക്കുവേണ്ടി മുറിക്കപ്പെട്ട എന്റെ ശരീരം; ഇതാ നിന്റെ പാപങ്ങള്‍ക്കുവേണ്ടി ചിന്തപ്പെട്ട എന്റെ ര ക്തം.'' ആ ഒരു നിമിഷം ക്രിസ്‌തുവിന്റെ ആണിപ്പഴുതുള്ള കരം ഭഗതിനെ സ്‌പര്‍ശിക്കുകയായിരുന്നു. അയാളുടെ ലോകം കീഴ്‌മേല്‍ മറിയുകയായിരുന്നു. പുതിയൊരാകാശവും പുതിയൊരു ഭൂമിയും പിറക്കുകയായിരുന്നു. ആത്മാവിനാലുള്ള ഭഗതിന്റെ ജനനം അന്നേദിവസം സംഭവിച്ചു. 1929 ഡിസംബര്‍ 16 ന്‌ ആയിരുന്നു ആ സു ദിനം. ക്രിസ്‌തുവിനെ തന്റെ രക്ഷകനും ദൈവവുമായി സ്വീകരിച്ചുകൊണ്ട്‌ 1932 ഫെബ്രുവരി നാലിന്‌ കാനഡയില്‍വച്ച്‌ ഭഗത്‌ ജ്ഞാനസ്‌നാനം സ്വീകരിച്ചു. ജീവിതം ക്രിസ്‌തുവിനായി സമര്‍പ്പിച്ച നിമിഷം ക്രിസ്‌തു അദ്ദേഹത്തില്‍ നിന്നാവശ്യപ്പെട്ടത്‌ മൂന്നു കാര്യങ്ങളാണ്‌.

1. പഞ്ചാബിലുള്ള പാരമ്പര്യസ്വത്തില്‍ അവകാശം ഉന്നയിക്കുകയോ ഏതെങ്കിലുമൊരു വ്യക്തിയോടുപോലും സഹായം അഭ്യര്‍ത്ഥിക്കുകയോ ചെയ്യരുത്‌.
2. ഒരു സംഘടനയിലും അംഗമാകരുത്‌.
3. ദൈവമഹത്വത്തിന്‌ വേണ്ടിയല്ലാതെ മ റ്റൊന്നും ചെയ്യരുത്‌.
** ** **
അമേരിക്കയിലെ ഒരു രാത്രി. സുഖനിദ്രയിലായിരുന്ന ഭഗതിന്‌ ഒരു ദര്‍ശനമുണ്ടായി. ഇന്ത്യയുടെ ഭൂപടം. അതിന്റെ നടുവിലായി തിളങ്ങുന്ന ഒരു കുരിശ്‌. അ പ്പോള്‍ ഒരു സ്വരം ഭഗത്‌ കേട്ടു. നീ എ ന്നെ സേവിക്കാനാഗ്രഹിക്കുന്നൂ എങ്കി ല്‍ നിന്റെ ജീവിതം എന്റെ കുരിശിനോട്‌ ചേര്‍ത്തുവയ്‌ക്കുക. മഹത്തായ അനേ കം ശുശ്രൂഷകള്‍ തന്നെ കാത്തിരിക്കുന്നുണ്ടെന്ന്‌ ഭഗത്‌ സിങ്‌ അന്ന്‌ തിരിച്ചറിയുകയായിരുന്നു.
** ** **
വര്‍ഷം 1933 ഏപ്രില്‍ ആറ്‌- ബോംബെ. ഭഗത്‌ സിങിന്റെ സ്വകാര്യജീവിതത്തിലെ ഏറ്റവും ദുഃഖകരമായ ദിവസമായിരുന്നു അത്‌. വര്‍ഷങ്ങള്‍ക്കുശേ ഷം മാതാപിതാക്കന്മാരുമായുള്ള കണ്ടുമുട്ടല്‍. തന്റെ മതംമാറ്റം കത്ത്‌ മുഖേന അദ്ദേഹം നേരത്തെ മാതാപിതാക്കളെ അറിയിച്ചിരുന്നു. എങ്കിലും സ്‌നേഹസമ്പന്നരായ മാതാപിതാക്കള്‍ മകനെ സ്വീകരിക്കാനായി എത്തിയിരുന്നു. ``നീ ബൈബിള്‍ വായിക്കുന്നതും ക്രിസ്‌ത്യനിയായതും ഞങ്ങള്‍മാത്രം അറിഞ്ഞാല്‍ മതി. നീ ഇത്‌ മറ്റാരോടും പറയരുത്‌.'' മാതാപിതാക്കള്‍ അപേക്ഷിച്ചു. അതിനോട്‌ ഭഗത്‌ പ്രതികരിച്ചത്‌ ഇങ്ങനെയായിരുന്നു: ``ശ്വസിക്കാതെ എനിക്കെങ്ങനെയാണ്‌ ജീവിക്കാനാവുക? ഞാന്‍ എന്റെ ജീവിതം മുഴുവന്‍ ക്രി സ്‌തുവിനുവേണ്ടി സമര്‍പ്പിച്ചതാണ്‌. ഞാന്‍ അവനുവേണ്ടി മരിക്കാന്‍വരെ സന്നദ്ധനാണ്‌. എനിക്കൊരിക്കലും അ വനെ രഹസ്യമായി അനുഗമിക്കാനാവില്ല. ലോകം മുഴുവന്‍ അവനെ അറിയിക്കണമെന്നതാണ്‌ എന്റെ ദൗത്യം.''
``നിനക്ക്‌ ഇക്കാര്യം രഹസ്യമായി സൂക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ നീ വീട്ടിലേക്ക്‌ വരണമെന്നില്ല.'' മാതാപിതാക്കള്‍ അവ നെ ഉപേക്ഷിച്ച്‌ കടന്നുപോയി. അവര്‍ ക്ക്‌ മകനെക്കാളേറെ സമൂഹത്തിന്റെ ആദരവും മാന്യതയുമായിരുന്നു മുഖ്യം. ഒരു സുവിശേഷ പ്രഘോഷകന്റെ ജീ വിതം അവിടെ ആരംഭിക്കുകയായിരുന്നു.

ബോംബെയിലായിരുന്നു സുവിശേഷപ്രഘോഷണത്തിന്‌ തുടക്കം കുറിച്ചത്‌. തെരുവായിരുന്നു വീട്‌, കട്ടന്‍ചായയായിരുന്നു ഭക്ഷണം. പഞ്ചാബ്‌, പാത്താന്‍ കോട്ട്‌, സിയാല്‍കോട്ട്‌, മാര്‍ട്ടിന്‍പൂര്‍, പൂനെ, ഇന്‍ഡോര്‍, ആഗ്ര എന്നിങ്ങനെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ സുവിശേഷത്തിന്റെ കെടാത്ത അഗ്നിയുമായി ഭഗത്‌ സിങ്‌ ചുറ്റിനടന്നു. അത്ഭുതങ്ങ ളും അടയാളങ്ങളും അവിടെയെല്ലാം സംഭവിച്ചു. ആത്മാവിനെയും ശരീരത്തെയും ഒന്നുപോലെ സൗഖ്യപ്പെടുത്തുമ്പോഴും ശാരീരിക സൗഖ്യത്തെക്കാള്‍ ആത്മാവിന്റെ സൗഖ്യത്തിനാണ്‌ അദ്ദേഹം പ്രാധാന്യം നല്‍കിയിരുന്നത്‌. ബ്രദര്‍ ഭഗത്‌ സിങിനെ ഒന്നു നേരില്‍ കാണുവാനും ആ സൗഖ്യദായക സ്‌പര്‍ശനം ഏല്‍ക്കുവാനുമായി അനേകര്‍ കാത്തുനിന്നിരുന്നു. പ്രാര്‍ത്ഥനയുടെ മനുഷ്യനായിരുന്നു ബ്രദര്‍ ഭ ഗത്‌ സിങ്‌. പ്രശ്‌നങ്ങള്‍ ചെറുതോ എത്ര വലുതോ ആകട്ടെ, പ്രാര്‍ത്ഥനയിലൂടെ മാത്രമേ അദ്ദേഹം അതിനുത്തരം കണ്ടെത്തിയിരുന്നുള്ളൂ. ജാതി, മത, വര്‍ണ, വര്‍ഗ വൈവിധ്യങ്ങള്‍ക്ക്‌ അതീതമായിരുന്നു അദ്ദേഹം.

പത്തുവര്‍ഷം നീണ്ട പാര്‍ക്കിന്‍സണ്‍ രോ ഗത്തിനടിമയായി രണ്ടായിരാമാണ്ട്‌ സെപ്‌റ്റംബര്‍ 17 ന്‌ തൊണ്ണൂറ്റിയേഴാം വയസിലായിരുന്നു ഭഗത്‌ സിങിന്റെ അ ന്ത്യം.
ജനസമൂഹത്തെ അദ്ദേഹം എത്രമാത്രം സ്വാധീനിച്ചിരുന്നു എന്നതിന്‌ തെളിവാണ്‌ മൂന്നു ദിവസങ്ങളിലായി അദ്ദേഹത്തിന്‌ അന്ത്യോപചാരമര്‍പ്പിക്കാനെത്തിയ ആറുലക്ഷത്തോളം ജനങ്ങള്‍. ഹൈദരാബാദ്‌ അന്നേവരെ കണ്ടിട്ടുള്ളതില്‍വച്ച്‌ ഏറ്റവും വലിയ മൃത സംസ്‌കാരശുശ്രൂഷയായിരുന്നു സെപ്‌റ്റംബര്‍ 22 ന്‌ നടന്നത്‌. ഇരുപത്തിഅയ്യായിരത്തിലധികം പേരാണ്‌ പങ്കെടുത്തത്‌. മൂന്നു കിലോമീറ്റര്‍ അകലെയുള്ള സെമിത്തേരിയിലേക്ക്‌ ആളുകള്‍ക്ക്‌ എത്തിച്ചേരുവാന്‍ മൂന്നു മണിക്കൂറിലധികം സമയമെടുക്കേണ്ടിവന്നു.

നിലത്തുവീണഴുകുകയും ഫലം പുറപ്പെടുവിക്കുകയും ചെയ്‌ത ഒരു ഗോതമ്പുമണിയായിരുന്നു ബ്രദര്‍ ഭഗത്‌ സിങ്‌ ചബ്ര.

Login to post comments

Sunday Shalom

sunday-h1
The weekly newspaper in malayalam

Shalom Times

times-h1
Monthly Spiritual Malayalam Magazine

Shalom Tidings

tidings-h1
Bi monthly spritual magazine in english

Shalom Television

shalom-tv-h1
Gods own channel from Kerala

SIMS

sims
Shalom Institute of Media Science

Dedication to Mother Mary

mother-maryHail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.

Holy Mary, Mother of God, pray for us sinners, now and at the hour of our death. Amen.

Mary, Mother of God, pray for all Shalom initiatives.