Sat05192012

Last Updated 19 May 2012:11:40:52 PM IST

RegisterRegister



Font Size

Member's Area
Friday, 08 July 2011 15:39

കാനാ

Written by  ഫാ. സെബാസ്റ്റ്യന്‍ കുറ്റിയാനിക്കല്‍
Rate this item
(5 votes)
നസ്രത്തില്‍നിന്ന്‌ തിബേരിയാസിലേക്കുള്ള യാത്രയില്‍ ഒമ്പതു കി ലോമീറ്റര്‍ വടക്ക്‌ സ്ഥിതി ചെയ്യുന്ന കേഫര്‍ കാനായാണ്‌ ഈശോ ആ ദ്യം അത്ഭുതം ചെയ്‌തതും യോഹന്നാന്റെ സുവിശേഷം 2:1-12 ല്‍ വിവരിക്കുന്നതുമായ സ്ഥലം. കേഫര്‍ എന്ന അറബി വാക്കിന്റെ അര്‍ത്ഥം `ഗ്രാമം' എന്നും കാനാ എന്ന വാക്കിന്റെ അര്‍ത്ഥം `ഞാങ്ങണ' എന്നുമാണ്‌. ഇന്ന്‌ കാനാ ക്രൈസ്‌തവരും മുസ്ലീങ്ങളുമായി ഏതാണ്ട്‌ 15000 ആളുകള്‍ താമസിക്കുന്ന ഒരു അറബ്‌ ഗ്രാമമാണ്‌. കാനായിലെ വിവാഹവിരുന്ന്‌ (യോഹ.2:1-11) കൂടാ തെ യോഹ.4:46 ല്‍ കാണുന്നതുപോലെ കാനായില്‍വച്ചാണ്‌ ശതാധിപന്‍ തന്റെ ഭൃത്യനെ സുഖപ്പെടുത്തണമെന്ന്‌ ഈശോയോട്‌ അഭ്യര്‍ ത്ഥിക്കുന്നത്‌. അപ്പസ്‌തോലന്മാരില്‍ ഒരുവനായ ബര്‍ത്തോലോമ്യ (നഥാനിയേല്‍) കാനാക്കാരനായിരുന്നു (യോഹ.1:43-51; 21:2).06

ആദ്യാത്ഭുതത്തിന്റെ പള്ളി
കാനായില്‍ കല്യാണവിരുന്നില്‍ ഈശോ അത്ഭുതം നടത്തിയ സ്ഥലത്ത്‌ ഇന്നുള്ള ദേവാലയം ആറാം നൂറ്റാണ്ടില്‍ തകര്‍ക്കപ്പെട്ട ദേവാലയത്തിന്റെ മുകളിലായാണ്‌ നിര്‍മിച്ചിരിക്കുന്നത്‌. നാലാം നൂറ്റാണ്ടില്‍ ഇവിടെ ദേവാലയം ഉണ്ടായിരുന്നതായും തീര്‍ത്ഥാടകര്‍ സന്ദര്‍ശിച്ചിരുന്നതായും സഭാ പിതാവായ ജറോം (360-420) രേഖപ്പെടുത്തുന്നുണ്ട്‌. അദ്ദേഹത്തിന്റെ ശിഷ്യ പൗള ഇവിടം സന്ദര്‍ശിച്ചതായി മര്‍സെല്ല എന്ന വ്യക്തിക്കെഴുതിയ കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്‌. ഇപ്പോഴുള്ള ദേവാലയം 1879-ല്‍ ഫ്രാന്‍സിസ്‌ക്കന്‍ സന്യാസിമാര്‍ നിര്‍മിച്ചതാണ്‌. ഈ ദേവാലയത്തിന്റെ നിര്‍മാണസമയത്ത്‌ നടത്തിയ പുരാവസ്‌തു ഗവേഷണത്തില്‍ പ്രാചീന സിനഗോഗിന്റെയും പള്ളിയുടെയും ഭാഗങ്ങള്‍ കണ്ടെത്താന്‍ സാധിച്ചിട്ടുണ്ട്‌. ഇതില്‍നിന്നും മനസിലാകുന്നത്‌ ഇവിടെ ആദ്യം ഒരു യഹൂദക്രിസ്‌ത്യന്‍ സിനഗോഗും പിന്നീട്‌ അത്‌ ദേവാലയവുമായി മാറി എന്നാണ്‌. ഇവിടെനിന്നും പുരാവസ്‌തു ഗവേഷകര്‍ക്ക്‌ ലഭിച്ചതും ഇന്ന്‌ ക്രിപ്‌റ്റിലേക്ക്‌ ഇറങ്ങുന്നിടത്ത്‌ സ്ഥാപിച്ചിരിക്കുന്നതുമായ ഒരു അറമായ ലിഖിതഫലകത്തില്‍ ഇതു നിര്‍മിച്ച ബുത്തായുടെ പുത്രനായ തന്‍ഹാദിന്റെ പുത്രനായ ജോസഫും അദ്ദേഹത്തിന്റെ പുത്രന്മാരും ആദരിക്കപ്പെടട്ടെ! ഇത്‌ അവര്‍ക്കൊരു അനുഗ്രഹമായിരിക്കട്ടെ' എന്ന്‌ അറമായ ഭാഷയില്‍ എഴുതിയിരിക്കുന്നതു കാണാം. ഈ ജോസഫ്‌ തന്നെയായിരിക്കണം നസ്രത്തിലെ ആദ്യദേവാലയം നിര്‍മിച്ച തിവേരിയാസില്‍നിന്നുള്ള ജോസഫ്‌. ഈ ഫലകത്തിന്‌ മൂന്നാം നൂറ്റാണ്ടുവരെയും പഴക്കമുള്ളതാണ്‌. ദേവാലയത്തിന്റെ ക്രിപ്‌റ്റില്‍ ശുദ്ധീകരണത്തിന്‌ വെള്ളം സൂക്ഷിച്ചിരുന്ന വിധത്തിലുള്ളതും യഹൂദക്രിസ്‌ത്യന്‍ കാലത്തുനിന്നുള്ളതുമായ ഒരു കല്‍ഭരണിയും മറ്റു പുരാതനവസ്‌തുക്കളും ഭരണികളും അക്കാലത്തെ കെട്ടിടങ്ങളുടെ ഭാഗങ്ങളും കാണാം. ഈ ദേവാലയത്തില്‍ എത്തുന്ന ദമ്പതിമാര്‍ വിവാഹവ്രതവാഗ്‌ദാനം പുതുക്കുകയും കുടുംബത്തിനുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുകയും ചെയ്യും.

ഗ്രീക്ക്‌ ഓര്‍ത്തഡോക്‌സ്‌ പള്ളി
കാനായില്‍ ഈശോയുടെ ആദ്യാത്ഭുതത്തെ അനുസ്‌മരിക്കുന്ന ഗ്രീക്ക്‌ ഓര്‍ത്തഡോക്‌സ്‌ ദേവാലയമുണ്ട്‌. 1556-ല്‍ നിര്‍മിച്ചതാണ്‌. ഈ ദേവാലയത്തിലും പുരാതനമായ കല്‍ഭരണിയുടെ മാതൃക കാണുവാന്‍ സാധിക്കും. ഇത്‌ ആദ്യാത്ഭുതപള്ളിയില്‍നിന്ന്‌ നൂറു മീറ്ററോളം തെക്ക്‌ വശത്തായി കാണാം.

വിശുദ്ധ ബര്‍ത്തലോമ്യയുടെ ദേവാലയം
യോഹന്നാന്റെ സുവിശേഷത്തില്‍ ഈശോ ശിഷ്യഗണത്തില്‍ ചേര്‍ത്ത ഒരാളാണ്‌ കാനായില്‍ നിന്നുമുള്ള നഥാനിയേല്‍. അദ്ദേഹത്തെക്കുറിച്ചാണ്‌ ഈശോ `കാപട്യമില്ലാത്ത ഇസ്രായേല്‍ക്കാരന്‍' എന്നു പറഞ്ഞത്‌ (യോഹ.1:45-52). ഇദ്ദേഹമാണ്‌ സമാന്തര സുവിശേഷങ്ങളില്‍ ശിഷ്യന്മാരുടെ പട്ടികയില്‍ ബര്‍ത്തലോമ്യയായി കാണുന്നത്‌. ക്രിസ്‌തുശിഷ്യനായ ബര്‍ത്തലോമ്യയായെ അനുസ്‌മരിച്ചുകൊണ്ട്‌ ആദ്യാത്ഭുതത്തിന്റെ പള്ളിയില്‍ നിന്ന്‌ ഏതാണ്ട്‌ നൂറുമീറ്റര്‍ വടക്കുവശത്തായി ഫ്രാന്‍സിസ്‌ക്കന്‍ സന്യാസിമാര്‍ നിര്‍മിച്ച ഒരു കപ്പേളയാണ്‌ ഇത്‌.

സമയമാകാഞ്ഞിട്ടുപോലും തന്റെ അമ്മയുടെ മാധ്യസ്ഥം കൊണ്ട്‌ ഈശോ അത്ഭുതം ചെയ്‌ത സ്ഥലമാണ്‌ കാനാ. അവന്‍ പറയുന്നതുപോലെ ചെയ്യാന്‍ അമ്മ സ്‌നേഹമോടെ നിര്‍ദ്ദേശിക്കുന്നിടമാണ്‌. ഈശോ പരസ്യജീവിതം ആരംഭിച്ചതിനുശേഷം മറിയത്തിന്റെ വാക്കുകള്‍ കാനായില്‍ മാത്രമേ നമുക്ക്‌ കേള്‍ക്കുവാന്‍ സാധിക്കൂ. വീഞ്ഞില്ലെന്ന്‌ പറഞ്ഞപ്പോള്‍ വെള്ളം കോരുവാന്‍ ആവശ്യപ്പെടുന്ന ദൈവത്തെ കണ്ടുമുട്ടുന്ന സ്ഥലമാണ്‌. അത്ഭുതമനുഭവിക്കുന്നതിന്‌ മനുഷ്യന്റെ അധ്വാനവും ദൈവത്തിന്റെ ദാനവും ഒന്നുചേരണമെന്ന്‌ പഠിപ്പിക്കുന്ന പുണ്യഭൂമിയാണത്‌.

Login to post comments

Sunday Shalom

sunday-h1
The weekly newspaper in malayalam

Shalom Times

times-h1
Monthly Spiritual Malayalam Magazine

Shalom Tidings

tidings-h1
Bi monthly spritual magazine in english

Shalom Television

shalom-tv-h1
Gods own channel from Kerala

SIMS

sims
Shalom Institute of Media Science

Dedication to Mother Mary

mother-maryHail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.

Holy Mary, Mother of God, pray for us sinners, now and at the hour of our death. Amen.

Mary, Mother of God, pray for all Shalom initiatives.