Sat05192012

Last Updated 19 May 2012:11:40:52 PM IST

RegisterRegister



Font Size

Member's Area
Saturday, 25 June 2011 15:26

ഈശോ ഇല്ലാത്ത മുറി

Written by  പീറ്റര്‍ കൊച്ചാലുങ്കല്‍ സി.എം.ഐ
Rate this item
(9 votes)
ചിലര്‍ നമ്മെ വെല്ലുവിളിക്കും; തിരിഞ്ഞു നില്‍ക്കാന്‍ കഴിയാത്ത തരത്തിലുള്ള വെല്ലുവിളി. ജീവിതത്തിന്റെ നെട്ടോട്ടത്തില്‍ ഇത്തരത്തിലുള്ള വെല്ലുവിളികളാണ്‌ നമ്മെ ദൈവചിന്തയോടെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്‌.

എന്നെ വെല്ലുവിളിച്ചവര്‍ രണ്ടു കുട്ടികളാണ്‌; രണ്ടുപേര്‍ക്കും ഇപ്പോള്‍ എട്ടുവയസില്‍ കൂടുതല്‍ പ്രായമില്ല.. അന്നയും ഏയ്‌ഞ്ചലുമാണവര്‍. അന്ന, ചമ്പന്നൂരിലുള്ള കണ്ണമ്പുഴ മാര്‍ട്ടിന്‍-സ്‌മിത ദമ്പതികളുടെ മകളാണ്‌. ഈയടുത്ത ദിവസം ഞാന്‍ അന്നയ്‌ക്ക്‌ ഫോണ്‍ ചെയ്‌തു. അവളെന്നോടു ചോദിച്ചു, `അച്ചാ, അച്ചന്റെ കൂടെ പഠിക്കുന്ന ഒരാള്‍ക്ക്‌ ഒരു വിഷമമുണ്ടെങ്കില്‍ അച്ചനെന്തു ചെയ്യും?' ഞാന്‍ ചോദിച്ചു, ``എന്തു പ്രശ്‌നം?'' ``വലിയ പ്രശ്‌നമാണ്‌. കരച്ചില്‍ വരുന്നുണ്ട്‌.'' എന്റെ ഉത്തരം : ``സാരമില്ലെന്നു പറയും. ഇതൊക്കെ എല്ലാവര്‍ക്കും സംഭവിക്കുന്നതല്ലേ എന്നു പറയും.'' ``അതു പോര'' അന്ന പറഞ്ഞു. ``ഞാന്‍ ചെന്ന്‌ തോളില്‍ തട്ടിയിട്ട്‌ പറയും... ഞാന്‍ പ്രാര്‍ത്ഥിക്കും...'' ഇതു കേട്ടിട്ടും അന്ന തൃപ്‌തയായില്ല. ``എനിക്കും ഇങ്ങനെ വിഷമമുണ്ടായിട്ടുണ്ട്‌. മനുഷ്യര്‍ക്കെല്ലാവര്‍ക്കും വിഷമമുണ്ട്‌. അതുകൊണ്ട്‌ കരയരുത്‌. കൂട്ടുകാര്‍ കണ്ടാല്‍ നാണമാകില്ലേ...?'' എന്നിട്ടും അന്ന സമ്മതിച്ചില്ല. ഞാന്‍ പറഞ്ഞു ``ഞാന്‍ തോറ്റു തൊപ്പിയിട്ടു. അന്ന തന്നെ ഉത്തരം പറയ്‌.'' അന്നയുടെ ഉത്തരം: ``അച്ചാ, അച്ചന്‍ ഇങ്ങനെയൊക്കെ പറഞ്ഞാലും ആ കുട്ടിക്കു വിഷമം മാറില്ല. അതുകൊണ്ട്‌ ഇങ്ങനെ പറയണം... കുട്ടീ, എല്ലാം കാണാന്‍ ദൈവമുണ്ട്‌. ദൈവം ഉണ്ടെങ്കില്‍ കുട്ടി എന്തിനാണ്‌ വിഷമിക്കുന്നത്‌? ദൈവത്തിനു കുട്ടിയെ അറിയാം. കുട്ടിക്ക്‌ ദൈവം നല്ലതു തരും... ഇത്രയും പറഞ്ഞാല്‍ ആ കുട്ടി കരച്ചില്‍ നിര്‍ത്തും അച്ചാ...'' അല്‌പനേരം ഞാന്‍ നിശബ്‌ദനായിപ്പോയി. പിന്നെ അവളെ അഭിനന്ദിച്ചു...

അഹമ്മദാബാദിലുള്ള നെല്‍സന്റെയും റീജയുടെയും മൂത്തമകളാണ്‌ ഏയ്‌ഞ്ചല്‍. രണ്ടു വര്‍ഷം മുമ്പ്‌ ഞങ്ങളുടെ സെമിനാരിയില്‍ ഈ കുടുംബം വന്നു. അന്നിവിടെ അവര്‍ താമസിച്ചു. ഏയ്‌ഞ്ചലിനന്ന്‌ ആറു വയസേയുള്ളൂ. രാവിലെ ഞാന്‍ അവളോടു ചോദിച്ചു, രാത്രിയില്‍ നന്നായി ഉറങ്ങിയോയെന്ന്‌. ``എന്റെയച്ചാ, എങ്ങനെയാ ആ മുറിയില്‍ ഉറങ്ങുന്നത്‌? അത്‌ ചീത്ത മുറിയാ. ഞാനുറങ്ങിയില്ല.'' ``അതെന്താ ആ മുറിക്കു കുഴപ്പം?'' ``അച്ചനറിയാമോ, ആ മുറിയില്‍ ഈശോയില്ലച്ചാ. ഒരു പടമോ കുരിശുരൂപമോ ആ മുറിയില്‍ അച്ചന്‍ വച്ചിട്ടുണ്ടോ? ഈശോയില്ലാത്ത മുറിയില്‍ എങ്ങനെയാണച്ചാ ഉറങ്ങുന്നത്‌?''

ഇതു കേട്ടപ്പോള്‍ എന്റെ ശ്വാസം നിന്നുപോയി... എന്റെ ചിരി മാഞ്ഞു... ഞാന്‍ ഐസ്‌ ഉരുകുന്നതുപോലെ ഉരുകിപ്പോകുന്നുവെന്നു തോന്നി... ഓരോ സത്യവും കല്ലിനെ തകര്‍ക്കുവാന്‍ ശേഷിയുള്ളതാണ്‌... അവിടെ നമ്മുടെ അര്‍ത്ഥമില്ലാത്ത ചിരികള്‍ മായുകയും ആഴമില്ലാത്ത മാന്യത ഉരുകിയൊലിക്കുകയും ചെയ്യും!! ഏയ്‌ഞ്ചലിന്റെ ആ വാക്കുകള്‍ എന്നെ വേട്ടയാടി; ആധ്യാത്മികവേട്ട! എന്റെ കണ്ണുകള്‍ തുറക്കാന്‍ സഹായിച്ച അന്നയ്‌ക്കും ഏയ്‌ഞ്ചലിനും മുന്നില്‍ ഞാനാര്‌? എന്തഭിമാനിക്കാനുണ്ടെനിക്ക്‌? എന്തു മാതൃക ഞാനവര്‍ക്ക്‌ നല്‍കുന്നു? എനിക്കു സാധിക്കുമായിരുന്നെങ്കില്‍, എന്റെ ജീവിതയാത്ര ഒന്നില്‍നിന്ന്‌ വീണ്ടും തുടങ്ങുമായിരുന്നു. ഈ പൊന്നോമനകളുടെ മുന്നില്‍ കണ്ണുകളടച്ച്‌ ഞാന്‍ നില്‍ക്കുന്നു, `അവരുടെ ദൈവചിന്തയുടെ ഒരംശം എന്നിലേക്ക്‌ പ്രവേശിക്കണേ' എന്ന പ്രാര്‍ത്ഥനയോടെ... മക്കളേ, നിങ്ങളീ ലോകത്തിന്റെ പ്രകാശമാണ്‌... മറയ്‌ക്കപ്പെടാത്ത പ്രകാശം.

Login to post comments

Sunday Shalom

sunday-h1
The weekly newspaper in malayalam

Shalom Times

times-h1
Monthly Spiritual Malayalam Magazine

Shalom Tidings

tidings-h1
Bi monthly spritual magazine in english

Shalom Television

shalom-tv-h1
Gods own channel from Kerala

SIMS

sims
Shalom Institute of Media Science

Dedication to Mother Mary

mother-maryHail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.

Holy Mary, Mother of God, pray for us sinners, now and at the hour of our death. Amen.

Mary, Mother of God, pray for all Shalom initiatives.