ഇന്നലെ വരെ ദൈവഹിതത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുകയും ജീവിക്കുകയും ചെയ്‌ത അദ്ദേഹം ഹഗ് അച്ചനിലൂടെ ദൈവത്തെ അറിഞ്ഞു. ഉള്ളില്‍ കട്ടപിടിച്ച് കിടന്നിരുന്ന ഇരുള്‍ അലിഞ്ഞില്ലാതാകുന്നത് അദ്ദേഹം അറിഞ്ഞു. ഹഗ് അച്ചന്‍ പലപ്പോഴും ജയിലില്‍ കാപ്പ്‌ലറുടെ സന്ദര്‍ശകനായി. പ്രാര്‍ത്ഥനകള്‍ ഒരുമിച്ചു ചൊല്ലി. കത്തോലിക്കാവിശ്വാസത്തിലേക്കുള്ള കാപ്പലറുടെ ജീവിതയാത്ര അവിടെ ആരംഭിക്കുകയായിരുന്നു.
ജീവിതം ആരംഭിച്ചത് ഇലക്‌ട്രീഷനായിട്ട്. പക്ഷേ പിന്നീട് അദ്ദേഹത്തെ കണ്ടുമുട്ടുന്നത് ഹിറ്റ്‌ലറുടെ നാസിപ്പടയില്‍ അംഗമായും ഗസ്റ്റപ്പോയില്‍ ക്യാപ്‌റ്റനായും. അതിനിടയില്‍ അമേരിക്കന്‍ സേനയുടെ പിടിയിലായി ജയിലറയ്‌ക്കുള്ളില്‍. ഒടുവില്‍ ക്രിസ്‌ത്യാനിയായുള്ള മരണം. ഹെര്‍ബര്‍ട്ട് കാപ്പ്‌ലര്‍ എന്ന വ്യക്തിയുടെ ജീവിതം വ്യത്യസ്‌തയുടെയും വൈവിധ്യങ്ങളുടെയും അടരുകളാല്‍ സമ്പന്നമാണ്.
ജര്‍മ്മന്‍ സാമ്രാജ്യത്തിന്റെ അധീനതയിലുള്ള സ്റ്റട്ട്‌ഗാര്‍ട്ടില്‍ 1907 സെപ്‌റ്റംബര്‍ 23നായിരുന്നു ഹെര്‍ബര്‍ട്ടിന്റെ ജനനം. ഒന്നാം ലോകമഹായുദ്ധത്തിന് സാക്ഷിയാകേണ്ടി വന്ന കുട്ടിക്കാലമായിരുന്നു അദ്ദേഹത്തിന്റേത്. ടെക്‌നിക്കല്‍ സ്‌കൂളില്‍ ചേര്‍ന്ന് ഇലക്‌ട്രിക്കല്‍ എന്‍ജിനിയറിംങ് പാസായി. പിന്നീട് ഇലക്‌ട്രീഷനായി ജീവിതം ആരംഭിച്ചു. ജര്‍മ്മന്‍ വോളന്ററി മിലിറ്ററി അഥവാ പാരാമിലിറ്ററി യൂണിറ്റ് ആയ ഫ്രെയ്‌ല്‍കോര്‍പ്‌സിന്റെ വ്യാപനവും നാസി പാര്‍ട്ടിയുടെ ഉദയവും ഹെര്‍ബര്‍ട്ട് കാപ്പലറുടെ കണ്‍മുമ്പില്‍ അരങ്ങേറിയ ചില ചരിത്ര സംഭവങ്ങളായിരുന്നു. സ്വഭാവികമായും അദ്ദേഹം അതിലേക്ക് ആകര്‍ഷിക്കപ്പെട്ടു. 1931 ഓഗസ്റ്റ് ഒന്നിന് കാപ്പലര്‍ നാസിപ്പാര്‍ട്ടിയില്‍ അംഗമായി. അന്ന് അദ്ദേഹത്തിന് ഇരുപത്തിമൂന്ന് വയസ്. ഒപ്പം തന്നെ നാസിപ്പാര്‍ട്ടിയിലെ പാരാമിലിട്ടറി ഓര്‍ഗനൈസേഷനിലെ സ്‌പെ ഷ്യലിസ്റ്റ് സോളിഡ്യര്‍ ആവുകയും ചെയ്‌തു. 594,899 എന്നതായിരുന്നു അദ്ദേഹത്തിന്റെ നാസി അംഗത്വനമ്പര്‍.
കാപ്പ്‌ലര്‍ നാസിപ്പട്ടാളത്തിലെ പരിശീലനഘട്ടം കഴിഞ്ഞപ്പോഴേയ്‌ക്കും ഹിറ്റ്‌ലര്‍ ജര്‍മ്മനിയുടെ ചാന്‍സലറായി അവരോധിതനായിരുന്നു. നാസി പാര്‍ട്ടിയിലെ ആദ്യകാല അംഗം എന്ന നിലയില്‍ ഹെര്‍ബര്‍ട്ട് കാപ്പ്‌ലറിനെ 1934-ല്‍ `ഓണര്‍ ഷെവറോണ്‍ ഫോര്‍ ദ ഓള്‍ഡ് ഗാര്‍ഡ്' എന്ന ബഹുമതി നല്‌കി ആദരിക്കുകയും ചെയ്‌തു. അത് അദ്ദേഹത്തിന്റെ ഉയര്‍ച്ചകളുടെ ആരംഭം മാത്രമായിരുന്നു. 1934 സെപ്‌റ്റംബര്‍ 29ന് തുല്യപ്രായമുളള ലിയോനോര്‍ ജാന്‍സിനെ അദ്ദേഹം വിവാഹം ചെയ്‌തു. 1935-ല്‍ നാസിജര്‍മ്മനിയിലെ ആംഡ് ഫോഴ്‌സസില്‍ സേവനം ചെയ്യുന്നതിനുള്ള ക്ഷ ണം അദ്ദേഹത്തിന് ലഭിച്ചു. ജര്‍മ്മനി മിലിട്ടറി ഓര്‍ഗനൈസേഷനിലെ-പ്രതിരോധനിര- അംഗമാകുകയാണ് ഇതിലൂടെ കാപ്പ്‌ലര്‍ ചെയ്‌തത്. തന്മൂ ലം വെടിവയ്‌ക്കാനുള്ള അധികാരവും ലഭിച്ചു. 1935 ജൂണ്‍ മുതല്‍ 1936 സെപ്‌റ്റംബര്‍ വരെ ഇടവേളകളിലൂടെയുള്ള പരിശീലനഘട്ടത്തിലൂടെ മികച്ചൊരു പരിശീലകനായി കാപ്പ്‌ലര്‍ പുറത്തുവന്നു.
1935 ന്റെ മധ്യത്തില്‍ രഹസ്യപ്പോലീസില്‍ അംഗമാകാന്‍ ആഗ്രഹിച്ചുകൊണ്ട് കാപ്പ്‌ലര്‍ അപേക്ഷ അയച്ചു. 1936 ല്‍ സെര്‍ജന്റ് പദവിയിലേക്ക് അദ്ദേഹത്തിന് പ്രവേശനം ലഭിച്ചു. ഗെസ്റ്റപ്പോയുടെ മുഖ്യഓഫീസിലായിരുന്നു നിയമനം. ജര്‍മ്മന്‍ നാസിയിലെ ഉയര്‍ന്ന പദവിയിലുള്ള റെയ്‌ന്‍ ഹാര്‍ഡ് ഹെയ്‌ഡ്രിയുമായുള്ള പരിചയം ഇക്കാലത്താണ് ഉടലെടുത്തത്. 1937-ല്‍ സ്റ്റാഫ് സെര്‍ ജന്റായിരുന്ന കാപ്പ്‌ലറിനെ ബെര്‍ലിനില്‍ നടക്കുന്ന രഹസ്യപ്പോലീസിന്റെ ലീഡര്‍ഷിപ്പ് സ്‌കൂളിലേക്ക് അധികാരികള്‍ അയച്ചു. ക്രിമിനല്‍ കമ്മീഷണര്‍ എന്ന സര്‍ട്ടിഫിക്കറ്റുമായാണ് അദ്ദേഹം പുറത്തുവന്നത്. ഹെര്‍ബര്‍ട്ട് കാപ്പ്‌ലര്‍ അതോടെ ഗെസ്റ്റ പ്പോ ഓഫീസര്‍ എന്ന പദവിയിലെത്തി. 1938 നവംബറിലാണ് ഈ പദവിയിലെത്തിയതെങ്കില്‍ 1939 സെപ്‌റ്റംബര്‍ ആകുമ്പോഴേയ്‌ക്കും രണ്ടാം ലോകമഹായുദ്ധം പൊട്ടിപുറപ്പെട്ടു. ഗെസ്റ്റപ്പോയുടെ മുഖ്യഓഫീസില്‍ ക്യാപ്‌റ്റനായിക്കൊണ്ട് പോളണ്ടിലേക്കുള്ള സേനാവ്യൂഹത്തെ വിന്യസിച്ചതും കൂട്ടക്കൊലയ്‌ക്ക് നേതൃത്വം കൊടുത്തതും ഇദ്ദേഹമായിരുന്നു. ജര്‍മ്മന്‍ ഭരണത്തിനെതിരെയുള്ള പ്രതിരോധനിരയെ അടിച്ചമര്‍ത്താനും അദ്ദേഹത്തിന് കഴിഞ്ഞു. യഹൂദരുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കാനും അവരെ നിശ്ശേഷം തകര്‍ ക്കാനുമുള്ള പദ്ധതികള്‍ ആലോചിക്കുവാന്‍ നട ന്ന നാസിപ്പട്ടാളത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ മീറ്റിംങുകളിലും ഇദ്ദേഹമുണ്ടായിരുന്നു. റെയ്‌ന്‍ ഹാര്‍ഡ് ഹേഡ്രിച്ചായിരുന്നു മുഖ്യസ്ഥാനം വഹിച്ചിരുന്നത്. 1941-ല്‍ മൂസ്സോലിനി ഗവണ്‍മെന്റിന്റെ ലെയ്‌സണ്‍ ഓഫീസറായും ഫാസിസ്റ്റ് പോലീസിന്റെ സെക്യൂരിറ്റി ഉപദേശകനായും കാപ്പ്‌ലര്‍ തിരഞ്ഞെടുക്കപ്പെട്ടു. രഹസ്യപ്പോലീസ് വിഭാഗത്തില്‍ നിന്ന് ലഭിച്ച പ്രാവീണ്യവും ഇറ്റാലിയന്‍ ഭാഷയിലുള്ള പരിജ്ഞാനവുമാണ് അദ്ദേഹത്തെ ഇററലിയിലേക്ക് അയ്‌ക്കാന്‍ റെയ്‌ന്‍ ഹാര്‍ഡിനെ പ്രചോദിപ്പിച്ചത്. ഇറ്റലിയും സഖ്യകക്ഷികളും തമ്മില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച 1943 സെപ്‌റ്റംബര്‍ എട്ടിന് ജര്‍മ്മന്‍ പട്ടാളം റോമിലെത്തി.
രഹസ്യപ്പോലിസിനെക്കൊണ്ട് റോമന്‍ നഗരം നിറഞ്ഞു. ആളുകള്‍ ഭയവിഹ്വലരായി. ജൂതന്മാരെ കൊന്നൊടുക്കല്‍ നിര്‍ ബാധം തുടര്‍ന്നുകൊണ്ടിരുന്നപ്പോള്‍ അവരുടെ ജീവനെ രഹസ്യപ്പോലീസിന്റെ കണ്ണുവെട്ടിച്ച് കാത്തുരക്ഷിച്ചത് മോണ്‍. ഹഗ് ഓ ഫ്‌ളാര്‍ട്ടിയായിരുന്നു. പീയുസ് പന്ത്രണ്ടാമനായിരുന്നു അന്നത്തെ മാര്‍പാപ്പ. ജൂതന്മാരെ രക്ഷിക്കാനുള്ള വത്തിക്കാന്റെ ശ്രമം വത്തിക്കാനെ എതിരാളിയായി കാണാന്‍ കാപ്പ്‌ലറെ പ്രേരിപ്പിച്ചു. മോണ്‍. ഹഗ് ആണ് ജൂതന്മാരെ ഒളിപ്പിച്ചിരിക്കുന്നത് എന്നറിഞ്ഞതോടെ അദ്ദേഹവും കാപ്പ്‌ലറുടെ നോട്ടപ്പുള്ളിയായി. ജൂതന്മാരെ ഒളിപ്പിക്കല്‍ ഹഗിന്റെയും അവരെ കണ്ടുപിടിക്കല്‍ കാപ്പ്‌ലറുടെയും ഉത്തരവാദിത്തമായി. `ഒളിച്ചേ കണ്ടേ' കളിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന രണ്ടുപേര്‍. അതായിരുന്നു കാപ്പ്‌ലറും ഹഗും. മോണ്‍സിഞ്ഞോറിനെ കണ്ടുപിടിക്കുകയോ കൊല്ലുകയോ ചെയ്യുന്നവര്‍ക്ക് പാരിതോഷികങ്ങളും കാപ്പ്‌ലര്‍ വാഗ്‌ദാനം ചെയ്‌തിരുന്നു. അക്കാലത്ത് റോമില്‍ നിന്ന് ജര്‍മ്മനിയിലേക്ക് കാപ്പ്‌ലര്‍ അയച്ച സന്ദേശങ്ങള്‍ വത്തിക്കാന്‍, ജൂതന്മാര്‍ തുടങ്ങിയവയോടുള്ള അദ്ദേഹത്തിന്റെ മനോഭാവത്തെയും പെരുമാറ്റത്തെയും അനാവരണം ചെയ്യുന്നവയായിരുന്നു. കഠിനമായ ക്രൈസ്‌തവ- ജൂതവിരോധം അവയില്‍ പ്രകടമായിരുന്നു.
33 ജര്‍മ്മന്‍ പട്ടാളക്കാര്‍ കൊല്ലപ്പെട്ടത് ഹിറ്റ്‌ലറെ പ്രതികാരദാഹിയാക്കി. അതിന് ഹിറ്റ്‌ലറുടെ നിര്‍ദ്ദേശപ്രകാരം കാപ്പ്‌ലറുടെ നേതൃത്വത്തിലുള്ള സംഘം അര്‍ഡീറ്റെ യ്‌ന്‍ ഗുഹയ്‌ക്കുള്ളില്‍പ്പെട്ട 335 ആളുകളെ മൃഗീയമായി കൊന്നൊടുക്കി. രണ്ടാം ലോകമഹായുദ്ധകാലത്ത് നടന്ന ഏറ്റവും പൈശാചികകൃത്യമായി മാറി ഈ കൂട്ടക്കൊല. 1944 മാര്‍ച്ചിലാണ് ഈ പൈശാചികകൃത്യം നടന്നതെങ്കില്‍ 1945 ല്‍ ബ്രിട്ടീഷ് സഖ്യം വളരെ സാഹസികമായി കാപ്പ്‌ലറെ പിടികൂടി ജയിലിലടച്ചു. ഗാട്ടീവായിലെ മിലിട്ടറി ജയിലില്‍ ജീവപര്യന്തം തടവായിരുന്നു ശിക്ഷ.
ജയിലില്‍ കഴിയുന്ന വേളയില്‍ കാപ്പ്‌ലര്‍ മോണ്‍. ഹഗിനെ ഓര്‍മ്മിച്ചു. അദ്ദേഹത്തെ കാണണമെന്ന് ആഗ്രഹിച്ച് കത്തെഴുതി. ശത്രുതയോടെ താന്‍ വീക്ഷിച്ചിരുന്ന ഒരാളുടെ സാമീപ്യമാണ് കാപ്പ്‌ലര്‍ ആ വേളയില്‍ ആഗ്രഹിച്ചത്. കാപ്പ്‌ലറുടെ അപേക്ഷ മോണ്‍. ഹഗ് പരിഗണിച്ചു. തന്നെ വേട്ടയാടിയിരുന്ന കാപ്പ്‌ലറുടെ സവിധത്തിലേക്ക് അച്ചന്‍ ഓടിയെത്തി.
കാപ്പ്‌ലറുടെ ജീവിതത്തിലെ പുതിയൊരു അധ്യായം തുറക്കുകയായിരുന്നു അവിടെ. ഇന്ന ലെ വരെ ദൈവഹിതത്തിന് വിരുദ്ധമായി പ്രവര്‍ ത്തിക്കുകയും ജീവിക്കുകയും ചെയ്‌ത അദ്ദേഹം ഹഗ് അച്ചനിലൂടെ ദൈവത്തെ അറിഞ്ഞു. ദൈവസ്‌നേഹം അറിഞ്ഞു. ഉള്ളില്‍ കട്ടപിടിച്ച് കിടന്നിരുന്ന ഇരുള്‍ അലിഞ്ഞില്ലാതാകുന്നത് അദ്ദേഹം അറിഞ്ഞു. ഹഗ് അച്ചന്‍ പലപ്പോഴും ജയിലില്‍ കാപ്പ്‌ലറുടെ സന്ദര്‍ശകനായി. അവര്‍ സാഹിത്യം, മതം, എല്ലാം ചര്‍ച്ച ചെയ്‌തു. പ്രാര്‍ത്ഥനകള്‍ ഒരുമിച്ചു ചൊല്ലി. കത്തോലിക്കാവിശ്വാസത്തിലേക്കുള്ള കാപ്പ്‌ലറുടെ ജീവിതയാത്ര അവിടെ ആരംഭിച്ചു. കാപ്പ്‌ലറുടെ മാനസാന്തരം 1949-ല്‍ സംഭവിച്ചുവെങ്കിലും പത്തുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് അത്ഭുതകരമായ ആ മാനസാന്തര കഥ പുറംലോകം അറിയുന്നത്.
ജയിലില്‍നിന്നും പുറത്തുവന്ന കാപ്പ്‌ലര്‍, ടെര്‍മിനല്‍ കാന്‍സര്‍ ബാധിതനായി. 1978 ഫെബ്രുവരി ഒമ്പതിന് എഴുപതാം വയസില്‍ മരണമടഞ്ഞു. കാപ്പ്‌ലറെ ക്രൈസ്‌തവവിശ്വാസത്തിലേക്ക് നയ ിക്കുകയും മാനസാന്തരപ്പെടുത്തുകയും ചെയ്‌ത മോണ്‍. ഹഗ് 1963-ല്‍ മരണമടഞ്ഞു.
...................................................................
അടുത്ത ലക്കം:
ഡോളേഴ്‌സ് ഹാര്‍ട്ട്: അഭ്രപാളിയിലെ സുന്ദരി കന്യാസ്‌ത്രീയായപ്പോള്‍







Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.